യഷ് രാജിനൊപ്പം പമേല/ ട്വിറ്റർ, പമേല ചോപ്ര/ പിടിഐ 
Entertainment

യഷ് രാജിന്റെ ഭാര്യയും ​ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര, നടൻ ഉദയ് ചോപ്ര എന്നിവർ മക്കളാണ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡിലെ പ്രമുഖ സംവിധായകനായ യഷ് ചോപ്രയുടെ ഭാര്യയും പിന്നണി ​ഗായികയുമായ പമേല ചോപ്ര അന്തരിച്ചു. 74 വയസായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച പമേല ഇന്ന് പുലർച്ചെയാണ് വിട പറഞ്ഞത്. സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര, നടൻ ഉദയ് ചോപ്ര എന്നിവർ മക്കളാണ്. 

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് 15 ദിവസമാണ് ഐസിയുവിൽ കഴിയുകയായിരുന്നു. സംസ്കാരം രാവിലെ 11 മണിക്ക് നടക്കുമെന്ന് യഷ് രാജ് ഫിലിംസ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

1970ലാണ് യഷ് ചോപ്രയും പമേലയും വിവാഹിതരാവുന്നത്. യഷിനു വേണ്ടി നിരവധി സിനിമകളിൽ ​ഗാനം ആലപിക്കുകയും കഥ എഴുതുകയും ചെയ്തിട്ടുണ്ട്. കഭി കഭി, സിൽസില, ദിൽവാലെ ദുൽഹനിയ ലേ ജായേ​ഗെ തുടങ്ങിയ‌ ചിത്രങ്ങളിൽ ​ഗനം അലപിച്ചു. യഷ് ചോപ്രയുടെ ആദ്യ സംവിധാന അരങ്ങേറ്റമായ കഭി കഭിയുടെ കഥ എഴുതിയത് പമീലയാണ്. കൂടാതെ ദിൽ തോ പാ​ഗൽ ഹേ എന്ന ചിത്രത്തിൽ തിരക്കഥയിലും പങ്കാളിയായി. ഇതു കൂടാതെ യഷ് രാജ് ഫിലിംസിന്റെ ഡ്രസ് ഡിസൈനർ, നിർമാതാവ്, സഹനിർമാതാവ് എന്നീ നിലകളിലും സാന്നിധ്യം അറിയിച്ചു. നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഡോക്യുമെന്ററി സീരീസായ ദി റൊമാന്റിക്സിലും എത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT