രാധെ പോസ്റ്ററിൽ നിന്ന് 
Entertainment

ഒടിടിയിൽ സൽമാന്റെ രാധെ കാണാൻ ടിക്കറ്റെടുക്കണം, വില 249 രൂപ

ഒടിടി പ്ലാറ്റ്ഫോം സീ 5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സിലും ചിത്രം റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്. തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലുമായി ഹൈബ്രിഡ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ഒടിടി പ്ലാറ്റ്ഫോം സീ 5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സിലും ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഓൺലൈനിൽ ചിത്രം കാണാനുള്ള നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. 

തിയറ്ററിലേതു പോലെ തന്നെ ടിക്കറ്റെടുത്തു വേണം ഓൺലൈനായി ചിത്രം കാണാൻ. സീ പ്ലെക്സിൽ രാധെ കാണാൻ 249 രൂപയാണ് ടിക്കറ്റിന്റെ നിരക്ക്.  സീ സ്റ്റുഡിയോസാണ് പ്രഖ്യാപനം നടത്തിയത്. സൽമാന്റെ നായികയായി ദിഷ പടാനി എത്തുന്ന ചിത്രം പ്രഭുദേവയാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ​ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രമാണ് രാധെ. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരു വര്‍ഷം നീണ്ടു. കൊവിഡ് ആദ്യ തരംഗം ഉയര്‍ത്തിയ ഭീതി കുറഞ്ഞതിനു പിന്നാലെ ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെയാണ് ഹൈബ്രിഡ് റിലീസിലേക്ക് എത്തിയത്. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍