Boom Bang special arrangement
Entertainment

തൊപ്പിയുടെ സിനിമാ അരങ്ങേറ്റം; സിജു വിത്സൺ ചിത്രം 'ബൂം ബാങ്' ചിത്രീകരണം തുടങ്ങി

ദേവിക സതീഷ് ആണ് ചിത്രത്തിലെ നായിക.

Author : സമകാലിക മലയാളം ഡെസ്ക്

സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, അരുൺ കുര്യൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബൂം ബാങിന്റെ ചിത്രീകരണം തുടങ്ങി. ദേവിക സതീഷ് ആണ് ചിത്രത്തിലെ നായിക. ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ വെച്ച് നടന്നു.

സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. നിഷാന്ത് സാഗർ, ജിബിൻ ഗോപിനാഥ്, സജിൻ ചെറുകയിൽ, ഗോകുലൻ, സുബിൻ ടാർസൺ, നിഹാദ് തൊപ്പി, മിഥുട്ടി(കുട്ടി), ഷാരിഖ് മുഹമ്മദ്,

വിക്കി തഗ്, ശ്രീനാഥ് കെ ജനാർദനൻ, ഷമീർ ഖാൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബ്രിട്ടീഷ് സിനിമാസിന്റെ ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ,ശ്രീധർ ചേനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിൻഷാദ് ഗുരുവായൂർ നിർവ്വഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ- ഗിരീഷ് കൊടുങ്ങല്ലൂർ, ജിൻഷാദ് ഗുരുവായൂർ. കഥ, തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റർ- നിർമ്മൽ ആർ, കലാസംവിധാനം- അനൂപ് വിജയകുമാർ, സംഗീതം- ജുബൈർ. മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രസാദ് നമ്പിയങ്കാവ്,

മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫർ- റോബിൻ ടോം, ഓഡിയോഗ്രഫി- ഗോകുൽ ഗോപിനാഥ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ,എസ് ബി കെ ഷുഹൈബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- തൻവിൻ നസീർ, ചീഫ് അസോസിയേറ്റ് ഡിഒപി-ഹേംചന്ദ് ഹേമചന്ദ്രൻ,പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം, ലൊക്കേഷൻ- എറണാകുളം, കണ്ണൂർ. പിആർഒ- എ എസ് ദിനേശ്.

Cinema News: Youtuber Thoppi debut movie Boom Bang shooting started.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെജ്' അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; കരാറുകാരന്‍ എസ്എസ് ബിനു അറസ്റ്റില്‍

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; 'മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍' പിടിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാൻഷു ഭാവു അമേരിക്കയില്‍ പിടിയില്‍