Entertainment

'അകലെയൊരു താരകമായെന്‍ ഉയിരിന്‍ ഉയിരേ...' !; 'നയനി'ലെ സൂപ്പര്‍ഗാനമെത്തി

പൃഥ്വിരാജ് നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'നയന്‍' ലെ ഗാനം പുറത്ത് 

Author : സമകാലിക മലയാളം ഡെസ്ക്


പൃഥ്വിരാജ് നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'നയന്‍' ലെ ഗാനം പുറത്ത്  പൃഥ്വിരാജും മംമ്ത മോഹന്‍ദാസും പ്രണയജോഡികളാകുന്ന അകലെയൊരു താരകമായെന്‍ എന്ന ഗാന വീഡിയോയയാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ വീഡിയോ സോംഗ് ഇന്ന് റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിയത്. 

പൃഥ്വിക്കൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പൃഥ്വിരാജിന്റെ നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍. 

സംവിധായകന്‍ കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ് നയന്‍ സംവിധാനം ചെയ്യുന്നത്. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT