Entertainment

'അച്ഛന്റെ വാഴയായും നാട്ടുകാരുടെ കോഴിയായും കണക്കാക്കപ്പെട്ട ചങ്കുകളേ, നാടിന്റെ രക്ഷകരാവൂ'

തമാശ നിറഞ്ഞ താരത്തിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ നടി അമേയക്ക് ആരാധകർ ഏറെയാണ്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുളായ താരം തന്റെ അഭിപ്രായങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കൊറോണ പടരുന്നതു തടയാൻ രാജ്യം ലോക്ക്ഡൗൺ ചെയ്തതോടെ തന്റെ ആരാധകരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് താരം. തമാശ നിറഞ്ഞ താരത്തിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പർഹീറോ ആകൂ.’ എന്നാണ് അമേയ കുറിച്ചത്. പൊതുചടങ്ങുകളും ആൾക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര - സംസ്ഥാന നിർദേശങ്ങൾ പാലിച്ച്, ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാമെന്നും താരം പറയുന്നുണ്ട്.

താരത്തിന്റെ കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാപ്ഷൻ കിങ്ങായ പിഷാരടിയെപ്പോലും തോൽപ്പിക്കുമല്ലോ എന്നാണ് ആരാധകർ കുറിക്കുന്നത്. വീട്ടിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി