Entertainment

അഞ്ച് വര്‍ഷത്തെ പ്രണയം; സംഗീത സംവിധായകന്‍ ഫൈസലും ഗായിക ശിഖയും വിവാഹിതരായി, ചിത്രങ്ങള്‍ 

വിവാഹനിശ്ചയ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകനും ​ഗായകനുമായ ഫൈസൽ റാസിയും ​ഗിയിക ശിഖ പ്രഭാകരനും വിവാഹിതരായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇന്നലെയായിരുന്നു വിവാഹം. ഇന്ന് കൊച്ചിയിലെ പ്രമുഖ റിസോര്‍ട്ടില്‍ റിസെപ്ഷൻ നടക്കും.

കോളേജ് പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയമായതും ഇപ്പോൾ വിവാഹത്തിൽ എത്തിയതും. വിവാഹ വാർത്ത തങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിലൂടെ ഇരുവരും പുറത്തുവിട്ടിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങളും ഫൈസലും ശിഖയും പങ്കുവച്ചിട്ടുണ്ട്. 

പൂമരം എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ 'ഞാനും ഞാനുമെന്റാളും' എന്ന പാട്ട് സം​ഗീതം ചെയ്തതും ആലപിച്ചതും ഫൈസലാണ്. റിയാലിറ്റി ഷോയിലൂടെയാണ് ശിഖ പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് ഇരുവരും ഒന്നിച്ച് മ്യൂസിക് ബാൻഡും തുടങ്ങിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍