Entertainment

അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്; ആ സമയത്ത് ആരും കാല് മാറരുത്: പൃഥ്വിയെ പരിഹസിച്ച് ഒമര്‍ ലുലു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിമനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി സംവിധായകനായപ്പോള്‍ നിലപാട് മാറ്റിയെന്നാണ് വിമര്‍ശനം. ഇതിനോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് താരം രംഗത്ത് വന്നിരുന്നു.ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍തുള്ളല്‍ ചിത്രീകരിക്കാന്‍ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. 

ഇതിന് പിന്നാലെ ട്രോളുമായി രംഗത്തെത്തിയിരിക്കുയാണ് സംവിധായകന്‍ ഒമര്‍ ലുലു. ' ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്' എന്നാണ് ഒമറിന്റെ പരിഹാസം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി