Entertainment

അഡാറ് ലൗവിലെ ഈ പാട്ട് ഡിസ്‌ലൈക്കില്‍ മുങ്ങില്ല; കലാഭവന്‍ മണി മാഷപ്പിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഷാന്‍ റഹ്മാന്‍ ആണ് കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രു ഒറ്റ ഗാനം കൊണ്ടാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗ വാര്‍ത്തകളില്‍ നിറയുന്നത്. ഗാനത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ വൈറലായതോടെ ചിത്രത്തിനുള്ള പ്രതീക്ഷ ഏറി. എന്നാല്‍ പ്രിയയെ നെഞ്ചേറ്റിയ ആരാധകര്‍ തന്നെ താരത്തെ തള്ളിപ്പറഞ്ഞതോടെ ചിത്രത്തിന് വലിയ തിരിച്ചടിയായി. പിന്നീട് ഇറങ്ങിയ ചിത്രത്തിന്റെ ട്രയ്‌ലറുകളും ഗാനങ്ങളുമെല്ലാം ഡിസ് ലൈക്ക് കൊണ്ട് നിറഞ്ഞു. ഇതുവരെ ചിത്രത്തിലെ ഗാനത്തിന് ഡിസ് ലൈക്കിടാന്‍ മത്സരിക്കുകയായിരുന്നു ഒരു വിഭാഗം. ഇപ്പോള്‍ അവരെക്കൊണ്ടു തന്നെ ലൈക്ക് അടിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മാഷപ്പാണ് 

കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മാഷ്അപ്പ് ആണ് ഒരു അഡാര്‍ ലൗവില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗാനം. ഷാന്‍ റഹ്മാന്‍ ആണ് കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഓടേണ്ട ഓടേണ്ടയില്‍ തുടങ്ങി മിന്നാമിനുങ്ങേ മിന്നും മിനുങ്ങെ എന്ന ഗാനത്തിലാണ് മാഷ്അപ്പ് അവസാനിക്കുന്നത്.

മികച്ച പ്രതികരണമാണ് ഈ മാഷ്അപ്പിനു ലഭിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ നാലാം സ്ഥാനത്തുണ്ട് ഗാനം. ഇതിനോടകം ഏഴ് ലക്ഷത്തില്‍ അധികം പേരാണ്ഗാനം കണ്ടുത്. 54,000 പേര്‍ ലൈക്ക് ചെയ്ത ?ഗാനത്തിന് ആയിരം ഡിസ്ലൈക്ക് മാത്രമാണ് ഉള്ളത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഫെബ്രുവരി പതിന്നാലിനാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍,? നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്