Entertainment

അണ്ണന്റെ മുണ്ട് അടിച്ചുമാറ്റി ഉടുത്ത് അനുശ്രീ; ലോക്ക്ഡൗൺ ഫോട്ടോഷൂട്ട് തുടരുന്നു

മുണ്ടും ഷർട്ടും കൂളിങ് ​ഗ്ലാസുമണിഞ്ഞ് കൂൾ ലുക്കിൽ എത്തുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്


ലോക്ക്ഡൗൺ വീട്ടിലിരുന്ന് ആഘോഷിക്കുകയാണ് നടി അനുശ്രീ. ഷൂട്ടിങ്ങെല്ലാം നിർത്തിവെച്ചിരിക്കുകയാണെങ്കിലും വീട്ടിലിരുന്ന് തന്റെ ഫോട്ടോഷൂട്ടുകൾ നടത്തുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ മുണ്ടു ചിത്രമാണ്. മുണ്ടും ഷർട്ടും കൂളിങ് ​ഗ്ലാസുമണിഞ്ഞ് കൂൾ ലുക്കിൽ എത്തുകയാണ് താരം. ‌

നാത്തൂൻ തേച്ച് മടക്കി വെച്ചിരുന്ന അണ്ണന്റെ മുണ്ട് അടിച്ചു മാറ്റി ഉടുത്താണ് താരത്തിന്റെ നിൽപ്പ്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാവർക്കും ക്രെഡിറ്റ് കൊടുക്കാനും താരം മറന്നില്ല. അമ്പല പറമ്പിൽ നിന്നുകൊണ്ടാണ് ഫോട്ടോ എടുത്തിരിക്കുന്നത്. മുണ്ടു മാത്രമേ അണ്ണന്റേതായി ഉള്ളെന്നും ഷർട്ടും സൺ​ഗ്ലാസും ഷൂവും എല്ലാം തന്റേതാണെന്നും താരം പറയുന്നു. 

എന്തായാലും മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. താരത്തിന്റെ ഫാഷൻ സെൻസിനെ പുകഴ്ത്തി നിരവധിപേരാണ് എത്തുന്നത്. സാരി പോലെതന്നെ മുണ്ടും നന്നായി ഇണങ്ങുന്നുണ്ടെന്നാണ് അവരുടെ കമന്റ്. നേരത്തെ വീട്ടുവളപ്പിൽ നിന്നുള്ളതാരത്തിന്റെ ഫോട്ടോഷൂട്ടും ഹിറ്റായിരുന്നു. എന്നാൽ ഷോട്ട് ഡ്രസ് അണിഞ്ഞതിന് താരത്തിന് രൂക്ഷ വിമർശനം കേൾക്കേണ്ടിവന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്