Entertainment

അതിശയനിലെ ദേവന്‍ ഇനി നായകന്‍ 

കളിക്കൂട്ടുകാര്‍ എന്നാണ് ദേവന്‍ ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

2007ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം അതിശയനിലെ ദേവന്‍ എന്ന കഥാപാത്രം അത്ര എളുപ്പമൊന്നും മലയാളികള്‍ മറക്കില്ല. ഒരു ബാലതാരം കേന്ദ്രകഥാപാത്രമായി സിനിമയെ നിയന്ത്രിക്കുന്നതാണ് അതിശയനില്‍ കണ്ടത്. കാവ്യാമാധവനും ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫുമടക്കം നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നെങ്കിലും സിനിമയുടെ ഗതി നിയന്ത്രിച്ചിരുന്നത് ഈ കുട്ടികഥാപാത്രമാണ്. ചിത്രത്തില്‍ ദേവന്‍ എന്ന ബാലതാരമായി അഭിനയിച്ച ദേവദാസ് ഇപ്പോള്‍ നായകനാകാനുള്ള ഒരുക്കത്തിലാണ്.

'കളിക്കൂട്ടുകാര്‍' എന്നാണ് ദേവന്‍ ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ പേര്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. പികെ ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദേവദാസിന്റെ അച്ഛനും നടനുമായ ഭാസി പടിക്കലിന്റേതാണ് തിരകഥ. ആറ് സുഹൃത്തുക്കളുടെ കഥയാണ് പ്രമേയം. ദേവദാസിന് പുറമേ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടില്‍ വീണു; ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക് (വിഡിയോ)

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി കെഎല്‍ രാഹുല്‍; സെഞ്ച്വറിയടിച്ച് റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് മടക്കം!

SCROLL FOR NEXT