Entertainment

അതു കള്ളം; ആ യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല; സിദ്ദിഖിന്റെ വാദം തള്ളി രമ്യാ നമ്പീശന്‍

അതു കള്ളം; ആ യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല; സിദ്ദിഖിന്റെ വാദം തള്ളി രമ്യാ നമ്പീശന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താര സംഘടനയില്‍നിന്ന് നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ച യോഗത്തില്‍ പൃഥ്വിരാജും താനും പങ്കെടുത്തുവെന്ന വാദം വാസ്തവ വിരുദ്ധമെന്ന് നടി രമ്യാ നമ്പീശന്‍. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് ദിലീപിനെതിരായ നടപടി മരവിപ്പിച്ചതെന്നും ആ തീരുമാനമെടുത്ത യോഗത്തില്‍ രമ്യയും പൃഥ്വിരാജും പങ്കെടുത്തിരുന്നെന്നും നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു രമ്യ. 

'ആ തീരുമാനമെടുത്ത യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തിരക്ക് കാരണം പോകാനായില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്-രമ്യ പറഞ്ഞു. 

ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുതയില്ലാതാണ് എന്നാണ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് താരസംഘടനയുടെ ജോയിന്റെ സെക്രട്ടരിയായ സിദ്ദിഖ് പറഞ്ഞത്. അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം.

ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT