Entertainment

അതെ, അവര്‍ എന്റെ മക്കള്‍ തന്നെ: കണ്ണനേയും മീനാക്ഷിയേയും ചേര്‍ത്ത് പിടിച്ച് മഞ്ജു പിള്ള

ഒരോ കഥാപാത്രങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ട്ടിം മുട്ടിം എന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലിനെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളാല്‍ പ്രേക്ഷകരുടെ ഹൃദയം നിറച്ച് സീരിയല്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം സീരിയലിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിത്തീര്‍ന്നിരിക്കുകയാണ്.

ഒരോ കഥാപാത്രങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്. സീരിയലിലെ നായികാ കഥാപാത്രമായ മോഹനവല്ലിയെ അവതരിപ്പിക്കുന്നത് മഞ്ജു പിള്ളയാണ്. സീരിയലില്‍ മഞ്ജുപിള്ളയുടെ മക്കളായി അഭിനയിക്കുന്നത് സിദ്ധാര്‍ഥും ഭാഗ്യലക്ഷ്മിയുമാണ്. 

കണ്ണന്‍, മീനാക്ഷി എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങളുടെ പേര്. അടുത്തിടെ മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മക്കളാണോ എന്നാണ് ചിത്രത്തിനു താഴെ വന്ന കമന്റുകളില്‍ ഒന്ന്. ഇതിനു ഹൃദ്യമായ മറുപടിയാണ് മഞ്ജുപിള്ള നല്‍കിയത്. 

'തട്ടീം മുട്ടീം കുട്ടികളാണ്, പക്ഷേ അവര്‍ എന്റെ മക്കള്‍ തന്നെയാണെന്നാണ്' എന്നായിരുന്നു തരത്തിന്റെ മറുപടി. മീനാക്ഷിയോട് അന്വേഷണം പറയാമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പറയാം എന്നും താരം പറഞ്ഞു. എന്തായാലും ഇവരുടെ സ്‌നേഹച്ചിത്രം ആരാധകര്‍ ഏറ്റെടുത്ത മട്ടാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍, സമാധാനം പാലിക്കാന്‍ ആഹ്വാനം; സിജെപി പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി

പര്‍വതങ്ങള്‍ക്കിടയില്‍ അന്യഗ്രഹജീവികളുടെ രഹസ്യതാവളങ്ങള്‍; ചര്‍ച്ചയായി മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍

ചെലവു കുറഞ്ഞ 'എനർജി ഡ്രിങ്ക്', ഒരു ​ഗ്ലാസ് കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷക​ഗുണങ്ങൾ

നടൻ സലിം കുമാർ ആശുപത്രിയിൽ

'പൊലീസുകാരുടെ ബുദ്ധിമുട്ടുകൾ കൂടി മനസിലാക്കണം; ചുമ്മാ അവരെ ചീത്ത വിളിച്ചുകൊണ്ട് ഇരുന്നാൽ മാത്രം പോരല്ലോ'

SCROLL FOR NEXT