Entertainment

'അതെന്നേ ഏറെ ആവേശഭരിതയാക്കുന്നു'; ഈ വര്‍ഷം അവസാനത്തോടെ സംവിധാനത്തിലേക്കെന്ന്‌ പാർവതി 

2020 നവംബര്‍- ഡിസംബര്‍ മാസത്തോടെ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കാൻ ആഗ്രഹിക്കുന്നെന്ന്‌ പാര്‍വ്വതി

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങൾ ചെയ്ത് ക്യാമറയ്ക്ക് മുന്നിൽ കൈയ്യടികൾ വാരിക്കൂട്ടിയ നടി പാർവതി തിരുവോത്തു സംവിധാനരംഗത്തേക്ക് കടക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ തന്നെ തന്റെ സംവിധാനസംരംഭം ഉണ്ടാകുമെന്ന് തുറന്നു പറയുകയാണ് താരമിപ്പോള്‍.

ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കി, മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ചില യാത്രകളും കഴിഞ്ഞ് 2020 നവംബര്‍- ഡിസംബര്‍ മാസത്തോടെ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ നല്‍കാൻ ആഗ്രഹിക്കുന്നെന്നാണ് പാര്‍വ്വതി പറയുന്നു. 2021 ല്‍ ആവും ചിത്രീകരണവും മറ്റുകാര്യങ്ങളും നടക്കുക എന്നും സിനിമയുടെ ആ മേഖല തന്നെ ഏറെ ആവേശഭരിതയാക്കുന്നുവെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പാര്‍വതിയുടെ തുറന്നുപറച്ചില്‍. തിരക്കഥയിലും തന്റെ പങ്കാളിത്തം ഉണ്ടാകുമെന്നും പാർവതി കൂട്ടിച്ചേര്‍ത്തു.

ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമായ 'രാച്ചിയമ്മ'യാണ് അണിയറയില്‍ ഒരുങ്ങുന്ന പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാര്‍വതിയുടെ ലുക്കും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

SCROLL FOR NEXT