Entertainment

'അത്ര സുഖകരമല്ലാത്ത അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്, എന്നും കൂടെ നിന്നതിന് നന്ദി'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി നരേൻ

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറയാനും താരം മറന്നില്ല

സമകാലിക മലയാളം ഡെസ്ക്

ഭാര്യ മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പുമായി നടൻ നരേൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം തന്റെ നല്ലപാതിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറയാനും താരം മറന്നില്ല. ഭാര്യയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്.

'എന്റെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. ഉയർച്ച താഴ്ചകളിൽ എന്റെ കൂടെ നിന്നതിന് നന്ദി. മനോഹരമായതും അത്ര മനോഹരമല്ലാത്തതുമായ അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്.’- നരേൻ കുറിച്ചു.

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മഞ്ജു പിറന്നാൾ ആശംസയുമായി എത്തിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇവരോടെല്ലാം മഞ്ജു തന്നെയായിരുന്നു നന്ദി പറഞ്ഞത്.

ടെലിവിഷന്‍ അവതാരകയായിരുന്നു മഞ്ജു. 2005ല്‍ ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനുമായി കണ്ടുമുട്ടിയത്.  പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയും അതു പ്രണയത്തില്‍ എത്തിച്ചേരുകയുമായിരുന്നു. 2007ലായിരുന്നു നരേനും മഞ്ജുവും വിവാഹിതരാകുന്നത്. ഇരുവർക്കും തന്മയ എന്ന മകൾകൂടിയുണ്ട്. കഴിഞ്ഞ ദിവസമാണ് തന്മയയുടെ പിറന്നാൾ ആഘോഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT