Entertainment

'അനന്യ നുണ പറയുന്നു, ഞാന്‍ അവരുടെ സഹപാഠി'; ആരോപണത്തിന് തെളിവു സഹിതം മറുപടി നല്‍കി ബോളിവുഡ് താരം

താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി അനന്യ പാണ്ഡ്യയുടെ വിഭ്യാഭ്യാസമായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തനിക്ക് വിദേശ സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചെന്നും എന്നാല്‍ സിനിമയുടെ ഷൂട്ടിങ് കാരണം അഡ്മിഷന്‍ എടുക്കാന്‍ പറ്റിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ അനന്യ നുണ പറയുകയാണെന്ന ആരോപണവുമായി ഒരു യുവതി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലെ അനീപീ എന്ന പ്രൊഫൈലിലുള്ള യുവതിയാണ് താന്‍ അനന്യയുടെ സഹപാഠിയാണെന്നും അവര്‍ ഒരു വിദേശ സര്‍വകലാശാലയിലും അപേക്ഷ നല്‍കിയില്ലെന്നുമായിരുന്നു ആരോപണം. ഇപ്പോള്‍ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനന്യ. 

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തനിക്കുവന്ന അഡ്മിഷന്‍ ലെറ്ററിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അനന്യ ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. കാലിഫോര്‍ണിയയിലെ അനെന്‍ബെര്‍ഗ് സ്‌കൂള്‍ ഫോര്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം എന്ന യൂണിവേഴ്‌സിറ്റിയില്‍ കമ്യൂണിക്കേഷന്‍ കോഴ്‌സിനാണ് അനന്യ അഡ്മിഷന്‍ എടുത്തിരുന്നത്. എന്നാല്‍ തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിന് ഇടയിലായിരുന്നു അഡ്മിഷന്‍ എടുക്കേണ്ട ദിവസം. തുടര്‍ന്ന് അഡ്മിഷന്‍ എടുക്കാനുള്ള തിയതി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് തവണം അനന്യ അപേക്ഷ നല്‍കേണ്ടതായി വന്നു. ഇത് അവര്‍ അനുവദിച്ചെങ്കിലും സ്റ്റുഡന്‍ഡ്‌സ് ഓഫ് ദി അയര്‍ 2 ഹിറ്റായതോടെ സിനിമയില്‍ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. 

തനിക്കെതിരേ ആരോപണം ഉന്നയിച്ച അജ്ഞാതയെ വിമര്‍ശിക്കാനും അനന്യ മറന്നില്ല. തന്റെ സഹപാഠി അല്ല അവരെന്നും ആയിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നുമാണ് അനന്യ കുറിച്ചത്. വ്യാജ സംഭാഷണങ്ങും, കള്ളക്കഥകളുമെല്ലാം ആളുകളുടെ ജീവിതത്തിന് അപകടമുണ്ടാക്കുമെന്ന് പറയാനും അനന്യ മറന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT