Entertainment

അനിയന്റെ വിവാഹത്തിനെത്തിയ പ്രിയങ്ക മടങ്ങി; സിദ്ധാര്‍ഥ്-ഇഷിത വിവാഹം മാറ്റിവച്ചു 

വിവാഹത്തിനായി മറ്റൊരു നല്ല മുഹൂര്‍ത്തം കണ്ടെത്താനാണ് രണ്ട് വീട്ടുകാരും ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ടി പ്രിയങ്ക ചോപ്രയുടെ അനിയന്‍ സിദ്ധാര്‍ഥ് ചോപ്രയുടെയും കാമുകി ഇഷിതയുടെയും വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. സഹോദരന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പ്രിയങ്ക മുംബൈയിലെത്തിയതും. എന്നാല്‍ സിദ്ധാര്‍ഥ്-ഇഷിത വിവാഹം മാറ്റിവച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 

വിവാഹത്തോട് അടുത്ത ദിവസങ്ങളില്‍ ഇഷിത ഒരു ശസ്ത്രക്രിയക്ക് വിധേയയാകുന്നതുകൊണ്ടാണ് വിവാഹതിയതി മാറ്റാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍ ഇരുവരുടെയും വിവാഹം വേണ്ടെന്നുവച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അത് സത്യമല്ലെന്നും വിവാഹത്തിനായി മറ്റൊരു നല്ല മുഹൂര്‍ത്തം കണ്ടെത്താനാണ് രണ്ട് വീട്ടുകാരും ആലോചിക്കുന്നതെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം യുഎസില്‍ താമസിക്കുന്ന പ്രിയങ്ക അനിയന്റെ വിവാഹത്തിനായാണ് അടുത്തിടെ നാട്ടിലെത്തിയത്. എന്നാല്‍ ഇന്നലെ വോട്ട് ചെയ്ത ശേഷം രാത്രി വൈകിയുള്ള വിമാനത്തില്‍ പ്രിയങ്ക മുംബൈയില്‍ നിന്ന് യുഎസ്സിലേക്ക് പറന്നു. 

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സിദ്ധാര്‍ഥ്-ഇഷിത വിവാഹനിശ്ചയം. നിക്കും പ്രിയങ്കയുമടക്കം കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ആഘോഷമായാണ് ചടങ്ങുകള്‍ നടത്തിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT