Entertainment

അനുപമയുമായുളള 'പ്രണയക്കഥ' കാടുകയറി; അറ്റകൈ പ്രയോഗിച്ച് ബുംറ 

ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും സിനിമ താരം അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. ദിവസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും വ്യക്തമാക്കി അനുപമ പരമേശ്വരന്റെ വിശദീകരണവും പുറത്തുവന്നു. ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് അറ്റകൈ പ്രയോഗത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ബുംറെ.

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുംറയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണെന്നതായിരുന്നു സോഷ്യല്‍മീഡിയയില്‍ ഇരുവരെയും ചേര്‍ത്തുവച്ച് ചര്‍ച്ചകള്‍ കൊഴുക്കാന്‍ ഇടയാക്കിയത്. ഇപ്പോള്‍ അനുപമയെ അണ്‍ഫോളോ ചെയ്താണ് ഈ അഭ്യൂഹങ്ങള്‍ക്ക് ബുംറ മറുപടി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബുംറയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്. ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്ന അനുപമയുടെ വിശദീകരണത്തിന് പിന്നാലെയാണ് ബുംറ നടിയെ അണ്‍ഫോളോ ചെയ്ത കാര്യവും പുറത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT