Entertainment

മാസ്റ്റര്‍പീസിനെ ആടിനെ ഇറക്കി തോല്‍പിച്ച കഥ ജയസൂര്യ ആവര്‍ത്തിക്കുമോ? മേരിക്കുട്ടിയും അബ്രഹാമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ചങ്കിടിപ്പേറി ആരാധകര്‍

ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദിന് തീയറ്ററുകളിലേക്കെത്തുന്നവരെ കാത്തിരിക്കുന്ന പ്രമുഖ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി എത്തുന്ന അബ്രഹാമിന്റെ സന്തതികളും ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയും. ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തുന്നതുകൊണ്ടുതന്നെ ആരാകും ഇക്കുറി ഉത്സവസീസണ്‍ നേടുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുമെത്തും.

വ്യത്യസ്തതകളേറെയുള്ള സിനിമകളുമായാണ് ഇരുതാരങ്ങളും എത്തുന്നതെന്നതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. പ്രഖ്യാപനം മുതല്‍ക്കെ വാര്‍ത്താപ്രാധാന്യം നേടിയെടുത്ത ചിത്രങ്ങളാണ് രണ്ടും. ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ട്രെയിലര്‍ വരെ സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 

റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ അബ്രഹാമിന്റെ സന്തതികള്‍ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിക്കുന്ന ചിത്രമാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് ഞാന്‍ മേരിക്കുട്ടിയില്‍ ജയസൂര്യ എത്തുന്നത്. രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനവും ടീസറും ട്രേയ്‌ലറുമൊക്കെ ഏറെ അഭിനന്ദനം നേടിയെടുത്തിരുന്നു. ജയസൂര്യ മേരിക്കുട്ടിയാകാനായി നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പ്രത്യേകതകള്‍ ഏറെയുള്ളതിനാല്‍ ഇരുചിത്രങ്ങള്‍ക്കുമേലുള്ള പ്രതീക്ഷകളും ഏറെയാണ്. ഞാന്‍ മേരിക്കുട്ടി ഇന്ന് തീയറ്ററുകളില്‍ എത്തിയപ്പോള്‍ എബ്രഹാമിന്റെ സന്തതികള്‍ നാളെയാണ് റിലീസാകുന്നത്. ഇതിനുമുന്‍പ് തീയറ്ററുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രേക്ഷകപ്രീതിയില്‍ ജയസൂര്യ മുന്നിലെത്തിയിരുന്നു. ആട് 2വും മാസ്റ്റര്‍പീസുമായിരുന്നു അന്ന് ഒന്നിച്ച് റിലീസ്‌ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!