Entertainment

'അന്ന് കണ്ടിരുന്ന പ്രണയസിനിമകള്‍ പോലെയാകും ജീവിതം എന്നുകരുതി, പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു'

ശ്രീനാഥുമായി ഒന്‍പതുവര്‍ഷം ജീവിച്ചതിന് ശേഷമാണ് പിരിയുന്നത്. അതിനുശേഷമാണ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായി വിവാഹിതയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിക്കുന്ന സമയത്ത് ജീവിതം സിനിമപോലെയാവുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ യാഥാര്‍ഥ്യം അതല്ലായിരുന്നെന്നും നടി ശാന്തി കൃഷ്ണ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹ ജീവിതത്തിലെ തകര്‍ച്ചയെക്കുറിച്ച് താരം മനസുതുറന്നത്. നടിയായി തിളങ്ങിനിന്ന സമയത്താണ് ശാന്തികൃഷ്ണയും നടന്‍ ശ്രീനാഥുമായി വിവാഹം കഴിക്കുന്നത്. വിവാഹം ബന്ധം വേര്‍പെടുത്തിയ ശാന്തി കൃഷ്ണ പുനര്‍വിവാഹം കഴിച്ചെങ്കിലും അതും തകര്‍ച്ചയില്‍ അവസാനിക്കുകയായിരുന്നു. 

'സിനിമപോലെ തന്നെയാകും ജീവിതവും എന്നാണ് കരുതിയത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടന്‍ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. ഇത് പത്തൊമ്പതാമത്തെ വയസിലായിരുന്നു. പിന്നീടാണ് ആ തീരുമാനം ഒട്ടും പക്വതയില്ലാത്തതായിരുന്നുവെന്ന് തിച്ചറിഞ്ഞത്. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു'. ശാന്തി കൃഷ്ണ പറഞ്ഞു. 

ശ്രീനാഥുമായി ഒന്‍പതുവര്‍ഷം ജീവിച്ചതിന് ശേഷമാണ് പിരിയുന്നത്. അതിനുശേഷമാണ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായി വിവാഹിതയാകുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ബന്ധം ഡിവോഴ്‌സില്‍ എത്തുന്നത്. ഈ ബന്ധത്തില്‍ ശാന്തികൃഷ്ണയ്ക്ക് രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നത്. 

ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും ആ സമയത്ത് ഒരു റോബോട്ടിനെപ്പോലെയാണ് ജീവിച്ചത്. ശരിക്കും ഒരു കൊക്കൂണില്‍ ആയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു നടി പറഞ്ഞു. 

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശാന്തികൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. വീണ്ടും സിനിമയിലെ തിരക്കുകളിലേക്ക് മടങ്ങുകയാണ് ശാന്തി കൃഷ്ണ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം