Entertainment

അമ്പമ്പോ, എജ്ജാതി എഡിറ്റിങ്; ഇത് അമ്പിളിച്ചേട്ടന്റെ 'അമ്പിളി' ഡാന്‍സ്; വൈറലായി വിഡിയോ

അമ്പിളിയുടെ ടീസര്‍ ഹിറ്റായതിന് പിന്നാലെയാണ് ജഗതിയുടെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കി ആരാധകര്‍ വിഡിയോ ഇറക്കിയത്

സമകാലിക മലയാളം ഡെസ്ക്


സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമ്പിളിയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു ഡാന്‍സുമായാണ് സൗബിന്‍ ടീസറില്‍ എത്തുന്നത്. ഞാന്‍ ജാക്‌സണല്ലെടാ, ന്യൂട്ടണല്ലെടാ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരാളുടെ ഡാന്‍സ് കൂടി ഹിറ്റാവുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജഗതിയാണ് സൗബിന്റെ ഗാനത്തിനൊപ്പം ചുവടുവെക്കുന്നത്. അമ്പിളിയുടെ ടീസര്‍ ഹിറ്റായതിന് പിന്നാലെയാണ് ജഗതിയുടെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കി ആരാധകര്‍ വിഡിയോ ഇറക്കിയത്. 

കാക്കക്കുയിലിലേയും വെട്ടത്തിലേയും തമാശ രംഗങ്ങള്‍ ചേര്‍ത്താണ് വിഡിയോ. സൗബിനേക്കാള്‍ സൂപ്പറായി ജഗതിച്ചേട്ടന്‍ ഡാന്‍സ് കളിക്കുന്നുണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്. നടന്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ നിരവധി പേരാണ് ട്രോള്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. അമ്പിളി എന്ന ഭിന്നശേഷിക്കാരനായാണ് സൗബിന്‍ എത്തുന്നത്. പുതുമുഖം തന്‍വി റാമാണ് ചിത്രത്തിലെ നായിക, കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസര്‍ ഇതിനോടകം ഒരു മില്യണില്‍ അധികം പേര്‍ കണ്ടുകഴിഞ്ഞു. ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് ടീസര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT