Entertainment

അമ്മയ്ക്കായി കണ്ണീരോടെ കൈനീട്ടിയ മകൾ, വർഷയുടെ വെബ്സീരീസ് 'തീ'; ട്രെയിലർ  

മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെയും തീവ്രമായ പ്രതികാരത്തിന്റെയും കഥയാണ് 'തീ'

Author : സമകാലിക മലയാളം ഡെസ്ക്

മ്മയുടെ ജീവൻ രക്ഷിക്കാൻ സഹായം തേടി സമൂഹമാധ്യമങ്ങളിൽ കണ്ണീരുമായി എത്തിയ വർഷയെ കേരളം ഏറ്റെടുക്കുകയായിരുന്നു. അമ്മയ്ക്കായി സ്വന്തം കരൾ പകുത്തു നൽകുമ്പോഴും ചികിത്സാചിലവിനായി നെട്ടോട്ടമോടിയപ്പോഴുമൊക്കം വർഷയെ ചേർത്തുപിടിച്ചത് ഒരുപറ്റം സുമനസ്സുകളാണ്. ഈ കണ്ണൂരുകാരി പെൺകുട്ടി അഭിനയിച്ച ഒരു വെബ്സീരീസിന്റെ റിലീസാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. ‘തീ’ എന്നാണ് സീരീസിന്റെ പേര്. 

പ്രണയവും ബലപ്രയോ​ഗവുമൊക്കം നിറഞ്ഞ സീരീസ് സസ്പൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്. നവാഗതനായ ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.വർഷയ്ക്കൊപ്പം രണ്ട് പെൺകുട്ടികൾ കൂടി കേന്ദ്രകഥാപാത്രങ്ങളായി ആഭിനയിച്ചിട്ടുണ്ട്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെയും തീവ്രമായ പ്രതികാരത്തിന്റെയും കഥയാണ് തീ...(feel the flame) പ്രേക്ഷകർക്കായി കരുതിവച്ചിരിക്കുന്നത്. 

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ വിശ്രമത്തിലാണ് വർഷ ഇപ്പോൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT