Entertainment

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്: കാളിദാസിന്റെ പുതിയ ചിത്രം, ടൈറ്റില്‍ പോസ്റ്റര്‍ ഇറക്കി മമ്മൂട്ടി

ആട് 2ന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. 

Author : സമകാലിക മലയാളം ഡെസ്ക്

കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ആട് 2ന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. 

ഐശ്വര്യ ലക്ഷ്മി ആയിരിക്കും ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടൈറ്റലില്‍ നിന്നും വ്യക്തമാകുന്നത്. ആട്, ആന്‍മേരി കലിപ്പിലാണ്, അലമാര, ആട് 2 തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്