Entertainment

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി, വരൻ വിഷ്ണു; ചിത്രങ്ങൾ

ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി. വിഷ്ണു ആണ് വരൻ. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു.

ഈ വർഷം ആദ്യം ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വർഷങ്ങളായി മീരയാണ് അവതരിപ്പിക്കുന്നത്. അമല പോൾ ചിത്രം മിലിയിൽ അഭിനയിച്ചിട്ടുണ്ട്.  

നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT