Entertainment

അവതാറിന് പേര് നിര്‍ദേശിച്ചത് ഞാന്‍; സിനിമയില്‍ നിന്ന് പിന്‍മാറിയത് 410 ദിവസം ദേഹത്ത് ചായം പൂശി നില്‍ക്കാന്‍ പറ്റാത്തതുകൊണ്ട്: ഗോവിന്ദ

ഹോളിവുഡിലെ എക്കാലത്തേയും വലിയ കളക്ഷന്‍ റെക്കോര്‍ഡ് സിനിമയായ ജെയിംസ് കാമറൂണിന്റെ അവതാറില്‍ തനിക്ക് അവസരം ലഭിച്ചിരുന്നെന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ എക്കാലത്തേയും വലിയ കളക്ഷന്‍ റെക്കോര്‍ഡ് സിനിമയായ ജെയിംസ് കാമറൂണിന്റെ അവതാറില്‍ തനിക്ക് അവസരം ലഭിച്ചിരുന്നെന്ന് ബോളിവുഡ് നടന്‍ ഗോവിന്ദ്. എന്നാല്‍ 410 ദിവസം ദേഹത്ത് ചായം പൂശി നില്‍ക്കണം എന്നുള്ളതുകൊണ്ട് താന്‍ ആ പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ടോക് ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത് താനാണെന്നും അത് ജെയിംസ് കാമറൂണിന് ഇഷ്ടപ്പെടുകയും ചെയ്തുവെന്നും ഗോവിന്ദ അവകാശപ്പെട്ടു. 

'സിനിമ സൂപ്പര്‍ ഹിറ്റാകും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അത് ചിത്രീകരിക്കാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നായിരുന്നു എന്റെ വിലയിരുത്തല്‍. നടക്കാന്‍ വലിയ ബുദ്ധുമുട്ടുള്ള കാര്യമാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു'- ഗോവിന്ദ കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്