Entertainment

'അവസാനമായി ബസില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയില്‍'; അല്ലെന്ന് ആരാധകര്‍

'ഇതിനു മുന്‍പ് ഞാന്‍ ബസില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു,'

സമകാലിക മലയാളം ഡെസ്ക്

മലയാളിയുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരു ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ രസകരമായ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് അനൂപ് സത്യന്‍. ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രം ശോഭന തന്റെ  പേജില്‍ പങ്കുവച്ചപ്പോള്‍ നല്‍കിയ അടിക്കുറിപ്പ് സഹിതമാണ് അനൂപ് സത്യന്റെ പോസ്റ്റ്.

ഒരു ബസിനകത്ത് ശോഭനയും സുരേഷ് ഗോപിയും സംവിധായകന്‍ അനൂപ് സത്യനൊപ്പം ഇരിക്കുന്നതാണ് ചിത്രം. 'ഇതിനു മുന്‍പ് ഞാന്‍ ബസില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു,' ഫോട്ടോ പങ്കുവച്ച് ശോഭന കുറിച്ചു. ശോഭനയുടെ ഇന്‍സ്റ്റഗ്രാം ചിത്രവും അടിക്കുറിപ്പും അനൂപ് സത്യനും പങ്കുവച്ചു. 'എനിക്കറിയാം ഞാനെത്ര ഭാഗ്യവാന്‍ ആണെന്ന്!,' ഈ ചിത്രത്തിനൊപ്പം അനൂപ് കുറിച്ചു.

ടിപി ബാലഗോപാലന്‍ എം.എ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ശോഭന ബസില്‍ യാത്ര ചെയ്യുന്ന രംഗമുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ഒരു കോംപിനേഷന്‍ രംഗമായിരുന്നു അത്. ആ ചിത്രവും അതിലെ രംഗങ്ങളും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതേസമയം, ശോഭന അവസാനമായി ബസില്‍ കയറിയത് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അല്ലെന്ന തിരുത്തുമായി ആരാധകരെത്തി. 1997ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ എന്ന സിനിമയിലും ശോഭന ബസില്‍ കയറുന്ന രംഗമുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. അനില്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT