Entertainment

'ആ കാലമൊക്കെ കഴിഞ്ഞു, വിവാഹം കഴിക്കുന്ന ആളെ അവള്‍ തന്നെ തീരുമാനിക്കും'; ശ്രദ്ധ കപൂറിന്റെ വിവാഹത്തെക്കുറിച്ച് അച്ഛന്‍ ശക്തി കപൂര്‍

'വിവാഹത്തെക്കുറിച്ച് അവള്‍ എന്ന് ഞങ്ങളോട് പറഞ്ഞാലും അത് അവള്‍ ഇഷ്ടപ്പെടുന്ന ആളുമായിട്ടായിരിക്കും. അതില്‍ ഒരു മാറ്റവുമില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഒന്നാം നിര നടിയാണ്  ശ്രദ്ധ കപൂര്‍. കൈ നിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. കരിയറില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ശ്രദ്ധയുടെ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്രദ്ധയുടെ അച്ഛനും ബോളിവുഡ് നടനുമായ ശക്തി കപൂര്‍. മകളുടെ താല്‍പ്പര്യത്തിന് അനുസരിച്ചായിരിക്കും അവളുടെ വിവാഹം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

'മകള്‍ നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചു പോകണമെന്നാണ് എല്ലാ അച്ഛന്‍മാരും ആഗ്രഹിക്കുക. അച്ഛനമ്മമാരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് മക്കളെ വിവാഹം കഴിച്ചുവിടുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ സ്വന്തം വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്രം മക്കള്‍ക്കുണ്ട്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ഉള്‍പ്പടെ എന്തിനേക്കുറിച്ച് തീരുമാനമെടുക്കുന്നതും അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. ശ്രദ്ധ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് അവളുടെ കരിയറിലാണ്. എന്നാല്‍ വിവാഹത്തെക്കുറിച്ച് അവള്‍ എന്ന് ഞങ്ങളോട് പറഞ്ഞാലും അത് അവള്‍ ഇഷ്ടപ്പെടുന്ന ആളുമായിട്ടായിരിക്കും. അതില്‍ ഒരു മാറ്റവുമില്ല.' ശക്തി കപൂര്‍ പറഞ്ഞു.

മകള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഇന്ത്യന്‍ ഷട്ടില്‍ താരമായ സൈന നെഹ് വാളായിട്ട് അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ശ്രദ്ധ. അതിനായി കഠിനമായി അധ്വാനിക്കുകയാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം