Entertainment

'ആ ചലഞ്ച് ഷൂട്ട് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ വൃത്തികേടായി';  പിറന്നാള്‍ ദിനത്തില്‍ ദേവരക്കൊണ്ടയോട് ഡിക്യൂ 

ഹാപ്പി ബര്‍ത്ത്‌ഡേ ചീഫ് എന്നെഴുതിയാണ് ദുല്‍ഖര്‍ ദേവരക്കൊണ്ടയ്ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്മദിനം ആഘോഷിക്കുന്ന തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ടയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹാപ്പി ബര്‍ത്ത്‌ഡേ ചീഫ് എന്നെഴുതിയാണ് ദുല്‍ഖര്‍ ദേവരക്കൊണ്ടയ്ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമൊത്ത് വളരെ സ്‌പെഷ്യല്‍ ആയ ഒരു പിറന്നാള്‍ ആഘോഷം നടന്നുകാണുമെന്ന് പ്രതീക്ഷിക്കുന്നതായി ദുല്‍ഖര്‍ കുറിച്ചു. 

ഇതിനോടൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് ദേവരക്കൊണ്ട നല്‍കിയ ചലഞ്ച് പൂര്‍ത്തിയാക്കാത്തിന്റെ കാരണവും ദുല്‍ഖര്‍ വിശദീകരിച്ചിട്ടുണ്ട്. ട്വിറ്ററില്‍ തരംഗമായ 'റിയല്‍ മാന്‍' ചലഞ്ച് ഏറ്റെടുക്കാന്‍ ദേവരക്കൊണ്ട ഡിക്യൂവിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ദുല്‍ഖര്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നില്ല. ഇതിന്റെ കാരണമാണ് ആശംസാക്കുറിപ്പില്‍ ദുല്‍ഖര്‍ വിശദീകരിച്ചിരിക്കുന്നത്. 

ചലഞ്ച് ഷൂട്ട് ചെയ്യാന്‍ താന്‍ പലതവണ ശ്രമിച്ചെന്ന് പറയുന്ന ദുല്‍ഖര്‍ വിഡിയോകളില്‍ താന്‍ വളരെ മോശമായാണ് കാണപ്പെടുന്നതെന്ന് പറയുന്നു. ഇതു കാരണമാണ് താരം ചലഞ്ചില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത്. അതുകൊണ്ട് ചലഞ്ച് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കണം എന്നാണ് ദുല്‍ഖറിന്റെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി