Entertainment

ആ തുറന്നു പറച്ചിലുകള്‍ക്ക് സിനിമാ മേഖലയെ മാറ്റാനാകും; കമലഹാസന്റെ നായിക പറയുന്നു 

സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ക്കൊപ്പം നടന്‍മാരും വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്തെത്തിയ പശ്ചാതലത്തിലാണ് പൂജയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

സിനിമാമേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് നിശബദ്ധരാകരുതെന്ന് വിശ്വരൂപം നായിക പൂജ കുമാര്‍. പാഷനുകള്‍ സ്വന്തമാക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകരുതെന്നും കഠിന പ്രയത്‌നം ചെയ്യുന്നവര്‍ ലക്ഷ്യത്തിലെത്തുമെന്നും പൂജ പറയുന്നു. 

'നിങ്ങളുടെ നിശബ്ദത ഭാവിയില്‍ സിനിമാ മേഖലകളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവരെ തെറ്റായ സന്ദേശമാവും നല്‍കുക. വിട്ടുവീഴ്ച ചെയ്തവരും കാസ്റ്റിങ് കൗച്ചിന് വിധേയരായവരും തീര്‍ച്ചയായും അതിനെക്കുറിച്ച് തുറന്നു പറയാന്‍ തയാറാകണം. യഥാര്‍ഥ്യബോധത്തിലേക്ക് സമൂഹത്തെ ഉണര്‍ത്താനും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാവുന്ന ഒരിടമായി സിനിമാമേഖലയെ മാറ്റാനും ആ തുറന്നു പറച്ചിലുകള്‍ക്കാകും',പൂജ പറഞ്ഞു. 

കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിലെ നായികയായ പൂജ തനിക്ക് ഇതുവരെ അത്തരമൊരു അനുഭവം നേരിട്ടിട്ടില്ലെന്നും തുറന്നുപറഞ്ഞു. സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ക്കൊപ്പം നടന്‍മാരും വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്തെത്തിയ പശ്ചാതലത്തിലാണ് പൂജയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT