Entertainment

'ആ നഗ്ന രംഗം ഏഴു തവണയാണ് ചെയ്യിച്ചത്' ; വെളിപ്പെടുത്തലുമായി നടി

ഒരു വലിയ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കില്ലെന്നും കുബ്ര

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : സിനിമയില്‍ ലൈംഗിക രംഗങ്ങള്‍ക്കായി സംവിധായകര്‍ നിര്‍ബന്ധിക്കുന്നതായി നടിമാര്‍ ആരോപണം ഉന്നയിക്കുന്ന കാലത്ത്, അത്തരം രംഗങ്ങളെ ന്യായീകരിച്ച് ബോളിവുഡ് നടി രംഗത്ത്. അനുരാഗ് കശ്യപിന്റെ സേക്രഡ് ഗെയിംസ് എന്ന ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോഴാണ്, നടി കുബ്ര സേത്ത് ഇക്കാര്യം വ്യക്തമാക്കിയത്.  ചിത്രത്തില്‍ ഏഴുതവണ നഗ്‌നരംഗത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്നാണ് കുബ്ര പറയുന്നത്. സിനിമയില്‍ ചുക്കോ എന്ന ട്രാന്‍സ് ജെന്‍ഡറായാണ് കുബ്ര അഭിനയിക്കുന്നത്. 

ഓഡിഷന് ചെന്നപ്പോള്‍ തന്നെ സംവിധായകന്‍, ചിത്രത്തില്‍ നഗ്നരംഗത്തില്‍ അഭിനയിക്കേണ്ടി വരുമെന്ന കാര്യം സൂചിപ്പിച്ചു. ആ രംഗത്തി്# അഭിനയിച്ചപ്പോള്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഏഴു തവണയാണ് ആ രംഗം അഭിനയിപ്പിച്ചത്. ക്ഷമിക്കണം, നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കും എന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞത്. എന്നോടു ദേഷ്യം തോന്നേണ്ട, ഒന്നൂകൂടി ചെയ്യൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. കുബ്ര പറയുന്നു.

എത്ര മനോഹരമായാണ് സിനിമയില്‍ ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒരു വലിയ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കില്ലെന്നും കുബ്ര അഭിപ്രായപ്പെട്ടു. വിക്രം ചന്ദ്രയുടെ ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് സേക്രഡ് ഗെയിംസ് ഒരുക്കുന്നത്. 

അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാനെയും ചേര്‍ന്നാണ് സേക്രഡ് ഗെയിംസ് സംവിധാനം ചെയ്യുന്നത്. സൈഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ധിഖി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം