Entertainment

ആ മാപ്പിലും അടങ്ങാതെ കങ്കണ; കരണിന്റെ കൈയ്യിലെ കളിപ്പാവയാണ് ആലിയ ഭട്ടെന്ന് താരം 

മണികർണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചെന്നും വിമർശിച്ചാണ് കങ്കണ ആദ്യം രം​ഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെയുള്ള നടി കങ്കണയുടെ വിമർശനങ്ങൾ മാപ്പ് പറച്ചിൽ കൊണ്ടും അവസാനിക്കുന്നില്ല. കടുത്ത ഭാഷയിൽ ആലിയയ്ക്കെതിരെ വിമർശനമുന്നയിച്ച് കങ്കണ വീണ്ടും രം​ഗത്തെത്തി. ആലിയ കരൺ ജോഹറിന്‍റെ കയ്യിലെ കളിപ്പാവയാണെന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്. 

കങ്കണയുടെ ഏറ്റവും പുതിയ ചിത്രം മണികർണിക വിവാദത്തിൽ അകപ്പെട്ടപ്പോൾ ആലിയ പിന്തുണയ്ക്കാതിരുന്നതിനെത്തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആലിയയുടെ സിനിമകളെ താൻ പിന്തുണച്ചിരുന്നെന്നും എന്നാൽ മണികർണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചെന്നും വിമർശിച്ചാണ് കങ്കണ ആദ്യം രം​ഗത്തെത്തിയത്. 

എന്നാൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നുവെന്നുമാണ് കങ്കണയുടെ വിമർശനത്തിന് ആലിയ നൽകിയ മറുപടി. ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം പറ‍‍ഞ്ഞു. 

ആലിയയുടെ മാപ്പിലും കങ്കണ അടങ്ങിയില്ല. സ്വന്തമായി ശബ്ദമുയർത്താൻ കഴിവിലെങ്കില്‍ ആലിയ നേടിയതൊന്നും വിജയങ്ങളല്ലെന്നും കരൺ ജോഹറിന്‍റെ കയ്യിലെ കളിപ്പാവ മാത്രമാണ് ആലിയയെന്നും കങ്കണ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT