Entertainment

'ആ വീഡിയോ എടുത്തതിന് അവര്‍ എന്നെ ആക്രമിച്ചു'; രണ്‍വീറിനും ദീപികയ്ക്കും എതിരേ ആരോപണവുമായി ആരാധിക

വീഡിയോ പകര്‍ത്തിയെ ആരാധിക തന്നെ ഇരുവര്‍ക്കുമെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍ പ്രണയ ജോഡികളായ രണ്‍വീര്‍ സിങ്ങിന്റേയും ദീപിക പദുക്കോണിന്റേയും വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫ്‌ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ ഇപ്പോള്‍ വീഡിയോ പകര്‍ത്തിയെ ആരാധിക തന്നെ ഇരുവര്‍ക്കുമെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ പകര്‍ത്തിയതിന് താരങ്ങള്‍ തന്നെ കൈയേറ്റം ചെയ്‌തെന്നാണ് ഇവരുടെ ആരാധിക കൂടിയായ സൈനബ് ഖാന്‍ പറയുന്നത്. 

തിരക്കേറിയ തെരുവിലൂടെ നടന്നുപോകുന്ന താരങ്ങളുടെ വീഡിയോ ആണ് സൈനബ് പകര്‍ത്തിയത്. ഇത് കണ്ട് ദീപിക ഇവരുടെ അടുത്തേക്ക് വരുന്നതുവരെയാണ് വീഡിയോയിലുള്ളത്. സൈനബ് പകര്‍ത്തിയ വീഡിയോ ഒരു ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെ വന്നാണ്  താരങ്ങള്‍ തന്നെ ആക്രമിച്ചതായി സൈനബ് കമന്റിട്ടത്. ''ഞാനാണ് ഈ വിഡിയോ പകര്‍ത്തിയത്. അതിന് അവരെന്നെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി. അവര്‍ക്ക് ഒരു ആരാധികയെ നഷ്ടമായി.'' എന്നായിരുന്നു സൈനബിന്റെ കമന്റ്.

വീഡിയോ എടുക്കുന്നതു കണ്ട് ദീപിക ചിരിച്ചുകൊണ്ട് നടന്ന് അടുത്തതിന് ശേഷം രണ്ടുപേരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ താരങ്ങളെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. താരങ്ങള്‍ക്കും സ്വകാര്യതയുണ്ടെന്നും അവരോട് അനുവാദം ചോദിച്ചിട്ട് വേണമായിരുന്നു ചിത്രം എടുക്കാന്‍ എന്നുമായിരുന്നു ഇരുവരുടേയും ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ആരായിരുന്നെങ്കിലും അവരുടെ വീഡിയോയും ചിത്രങ്ങളും എടുക്കുമായിരുന്നെന്നാണ് സൈനബ് പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍