Entertainment

ആ സൈറ്റടി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു ല്ലേ...! പ്രിയ പ്രകാശ് 

എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പ്രിയ തന്നെ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

മര്‍ ലുലുവിന്റെ ചങ്ക്‌സില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതും, ബോര്‍ഡ് എക്‌സാമിന്റെ പേരില്‍ അത് മുടങ്ങിപ്പോകുന്നതും, പിന്നീട് യാദൃശ്ചികമായി ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാന്‍ അവസരം കിട്ടുന്നതുമെല്ലാം തനിക്ക് കിട്ടിയ ഭാഗ്യം പോലെ തോന്നുന്നുണ്ടാകും പ്രിയ പകാശ് എന്ന ഈ സുന്ദരിക്ക്. അല്ലെങ്കില്‍ 'ഒരു അഡാറ് ലൗവില്‍' ചെറിയ വേഷം ചെയ്യാന്‍ വന്ന പ്രിയയ്ക്ക് നായികാ വേഷം ലഭിക്കാനും അതിലെ പാട്ട് സീനിലൂടെ ജനശ്രദ്ധ പിടിച്ച് പറ്റാനും സാധിക്കില്ലല്ലോ.. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പ്രിയ തന്നെ പറയുന്നു.

'മാണിക്യ മലരായ പൂവിയില്‍ അങ്ങനെയൊരു ബോള്‍ഡ് സീന്‍ ചെയ്യിപ്പിച്ച ഒമറിക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വെറും മുപ്പത് സെക്കന്റുള്ള ആ ഷോട്ട് ഒറ്റ ടേക്കില്‍ ഓകെ ആയപ്പോഴും, ഞങ്ങളും ആ പാട്ടും ഇത്രയ്ക്ക് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. ആ സൈറ്റടി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു ല്ലേ'- പ്രിയ ചോദിക്കുന്നു. 

ആ സൈറ്റടിയില്‍ എന്തോ കാര്യമായി ഉണ്ടെന്ന് തന്നെയാണ് പ്രിയ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ അഭിനയമോഹം തലക്ക് പിടിച്ച് രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചപ്പോഴൊന്നും ലഭിക്കാത്ത സ്വീകാര്യത ഇപ്പോള്‍ ലഭിക്കില്ലല്ലോ.. ഈ പാട്ട് ഇറങ്ങിയപ്പോള്‍ തന്നെ പ്രയയ്ക്ക് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട് ഏതായാലും 'ഒരു അഡാറ് ലൗ' റിലീസ് ആയിട്ടേ മറ്റെന്തിലേക്കുമുള്ളു എന്ന തീരുമാനത്തിലാണ് പ്രിയ.

പ്രിയയുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ആശ്ചര്യം തോന്നുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഈ ന്യൂജെനറേഷന്‍ പെണ്‍കുട്ടിക്ക് സ്വന്തമായൊരു മൊബൈല്‍ നമ്പറില്ല. ഫേസ്ബുക്കും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ കയറുന്നതു തന്നെ അമ്മയുടെ ഫോണില്‍ നിന്നും. അതിലും സജീവമല്ലെന്നാണ് പ്രിയ പറയുന്നത്. പിന്നെ വ്യാജ പ്രൊഫൈലുകള്‍ പെരുകുന്നതുകൊണ്ട് ഒമര്‍ ലുലുവിന്റെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞദിവസം ഒരു വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. 

തൃശൂര്‍ പൂങ്കുന്നം സ്വദേശിനിയായ പ്രിയ തൃശൂരിലെ വിമല കോളജില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്മയും അച്ഛനും അനിയനും മുത്തശ്ശിയും മുത്തശ്ശനുമെല്ലാം അടങ്ങുന്നതാണ് പ്രിയയുടെ കുടുംബം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT