Entertainment

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ കമല്‍ഹാസന്‍; വൈറലായി വിശ്വരൂപത്തിന്റെ മേക്കിങ് വീഡിയോ 

ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഒരുക്കിയിട്ടുള്ള രണ്ടാം ഭാഗത്തില്‍ സാഹസിക രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് കമല്‍ ചെയ്തിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയപ്രവേശനത്തിനുശേഷം ആദ്യമെത്തുന്ന ചിത്രമെന്നതും കമല്‍ഹാസന്റെ സിനിമാകരിയറിലെ അവസാന ചിത്രമായിരിക്കാം എന്ന വാര്‍ത്തകയുമെല്ലാം വിശ്വരൂപം രണ്ടാം ഭാഗത്തെ ഇതിനോടകം ശ്രദ്ധേയമാക്കികഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഒരുക്കിയിട്ടുള്ള രണ്ടാം ഭാഗത്തില്‍ സാഹസിക രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് കമല്‍ ചെയ്തിട്ടുള്ളത്. ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ താന്‍ ആസ്വദിച്ചാണ് ചെയ്തതെന്നും എല്ലുകളിലടക്കം പരിക്കും വേദനയുമുണ്ടായിരുന്നെന്നും കമല്‍ പറഞ്ഞിരുന്നു. സെറ്റില്‍ അത്തരം രംഘങ്ങള്‍ ചെയ്തപ്പോള്‍ നിറഞ്ഞ കൈയ്യടികളായിരുന്നെന്നും കമല്‍ പറഞ്ഞു. 

ഓഗസ്റ്റ് 10ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് കമല്‍ഹാസനാണ്. കമലും എസ് ചന്ദ്രഹാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും

തീരമേഖലയില്‍ റെഡ് അലര്‍ട്ട്; 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'മുത്തച്ഛന്‍ ബാഡ് ടച്ച് ചെയ്തു, കൊല്ലണം'; വിഴിഞ്ഞത്ത് കരമാര്‍ഗവും കണ്ടെയ്‌നര്‍; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍