Entertainment

'അടൂര്‍ ഭാസി അങ്ങനെയുള്ള ഒരാളല്ല, ലളിത പറഞ്ഞത് ഞാന്‍ വിശ്വസിക്കില്ല'; കെപിഎസി ലളിതയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ

'അദ്ദേഹത്തെ കൊണ്ട് അങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കില്ല. എനിക്കറിയില്ല'

സമകാലിക മലയാളം ഡെസ്ക്

ടന്‍ അടൂര്‍ ഭാസിയില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവത്തെക്കുറിച്ച് കെപിഎസി ലളിതയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും സമ്മതിക്കാതിരുന്നതിനാല്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നുമായിരുന്നു ലളിത പറഞ്ഞത്. ഇത് കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ലളിതയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്നാണ് നടി കവിയൂര്‍ പൊന്നമ്മ പറയുന്നത്. അടൂര്‍ ഭാസി അത്തരത്തിലുള്ള ഒരു വ്യക്തിയല്ലെന്നും താന്‍ വിശ്വസിക്കില്ല എന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. 

'ലളിത പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നേരിട്ട് കേട്ടിട്ടില്ല. ഞാന്‍ വിശ്വസിക്കില്ല. അടൂര്‍ ഭാസി അങ്ങനെയുള്ള ഒരാളല്ല. അത് ഇന്‍ഡസ്ട്രി മുഴുവന്‍ അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തെ കൊണ്ട് അങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കില്ല. എനിക്കറിയില്ല' കവിയൂര്‍ പൊന്നമ്മ പറഞ്ഞു. 

സിനിമയില്‍ നിന്ന് തനിക്ക് കാര്യമായ മോശം അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ചില ഭാഗത്ത് നിന്ന് ചെറിയ ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ കരുത്തോടെ ചെറുത്തു നിന്നതിനാല്‍ പിന്നീട് ആരും തന്നോട് മോശമായി പെരുമാറാന്‍ മുതിര്‍ന്നിട്ടില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. 

'ചെന്നൈയില്‍ ഷൂട്ടിങ്ങിന് ചെന്നാല്‍ ഞാന്‍ സ്ഥിരമായി ഒരു ഹോട്ടലിലാണ് താമസിക്കാറുള്ളത്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മാതാവ് പറഞ്ഞു, ഇന്നു മുതല്‍ അയാളുടെ ഓഫീസിലേക്ക് താമസം മാറണമെന്ന്. പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറയുന്നത്, സാക്ഷാല്‍ വൈജയന്തിമാല പോലും അങ്ങനെ പറയില്ലല്ലോ എന്ന് അയാള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, വൈജയന്തിമാലയുടെ കാര്യം എനിക്കറിയില്ല പക്ഷേ ഞാന്‍ അങ്ങനെ പറയും എന്ന് മറുപടി നല്‍കി. പിന്നീട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല' കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT