Entertainment

ആദ്യം ഭര്‍ത്താവിനെ വിമര്‍ശിക്ക്: ചിന്‍മയിയെ കടന്നാക്രമിച്ച് സൈബര്‍ലോകം 

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ മീടു കാംപെയ്ന്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ തന്നെ തുറന്ന് പറച്ചിലുമായി രംഗത്തെത്തിയ ആളായിരുന്നു ഗായിക ചിന്‍മയി. ഇവരിലൂടെയാണ് തെന്നിന്ത്യയില്‍ മീടുവിന് തുടക്കമിടുന്നത്. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗായിക ചിന്‍മയിയുടെ വെളിപ്പെടുത്തലുകള്‍. 

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും ചിന്‍മയി ശബ്ദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ ചിന്‍മയി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍. 

ചിന്‍മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരിലാണ് ചിന്‍മയിക്കെതിരേ ആക്രമണം. നാഗാര്‍ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയുടെ ടീസര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റിന് താഴെയാണ് വിമര്‍ശനങ്ങള്‍. 2013ല്‍ ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് ആക്രമണം.

ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്‌വഴക്കമായി മാറിയിട്ടുണ്ട്. ഇനിയും ഇത് അവസാനിച്ചിട്ടില്ല ഇതായിരുന്നു ചിന്‍മയിയുടെ 2013ലെ ട്വീറ്റ്. ഇതിന് മറുപടിയായി ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇതു തന്നെയല്ലേ സംഭവിച്ചതെന്ന് ചിലര്‍ ചിന്‍മയിയോട് ചോദിക്കുന്നു.

ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നാണ് അധികം പേരുടെയും വിമര്‍ശനം. നാഗാര്‍ജുനയുടെ മകനേക്കാള്‍ പ്രായം കുറവുള്ള നടിയാണ് രാകുല്‍ പ്രീതെന്നും ഇതിന് മറുപടി നല്‍കണമെന്നും ചിന്‍മയിയോട് ആളുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്