Entertainment

ആനക്കഥ പറയാന്‍ റാണ ദഗ്ഗുബട്ടി കേരളത്തിലെ കാട്ടില്‍; എത്തുന്നത് പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി

ഹാത്തി മേര സാത്തി എന്ന പുതിയ ചിത്രത്തിനായാണ് താരം കേരളത്തില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെ കാടുകളില്‍ എത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗ്ഗുബട്ടി. ഹാത്തി മേര സാത്തി എന്ന പുതിയ ചിത്രത്തിനായാണ് താരം കേരളത്തില്‍ എത്തിയത്. തന്റെ ട്വിറ്ററിലൂടെയാണ് താരം കേരളത്തിലുണ്ടെന്ന വിവരം പങ്കുവെച്ചത്. 

മൂന്ന് ഭാഷകളിലായി ഇറക്കുന്ന ചിത്രത്തില്‍  പ്രധാനകഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. ആനയുമായുള്ള ഒരാളുടെ ബന്ധമാണ് ചിത്രത്തില്‍ പറയുന്നത്. പുല്‍കിത് സാമ്രാട്ട്, വിഷ്ണു വിശാല്‍, സോയ ഹുസൈന്‍, കല്‍കി കോയ്ച്ച്‌ലിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴില്‍ കാടന്‍ എന്നും തെലുങ്കില്‍ അരന്യ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയത്താണ് മൂന്ന് ഭാഷകളിലും ഷൂട്ട് ചെയ്യുന്നത്. ഓരോ ചിത്രത്തില്‍ അഭിനയിക്കുന്നതും വ്യത്യസ്ത അഭിനേതാക്കളാണ്.

ആനകളും മനുഷ്യരും തമ്മിലുള്ള ബന്ധം വരച്ചുകാണിച്ചിട്ടുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.  കൂടാതെ രാജേഷ് ഖന്നയും തനൂജയും അഭിനയിച്ച 1971 ലെ ഹാത്തി മേര സാത്തി എന്ന ചിത്രത്തിനുള്ള ആദരവ് കൂടിയാണ് ഈ ചിത്രം. റാണ, സോയ, കല്‍ക്കി എന്നിവര്‍ മൂന്ന് ഭാഷകളിലും അഭിനയിക്കുന്നുണ്ട്. പുല്‍കിതിന്റെ കഥാപാത്രത്തെ തമിഴിലും തെലുങ്കിലും അവതരിപ്പിക്കുന്നത് വിഷ്ണു വിശാലാണ്. ശബ്ദ മിശ്രണം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ശാന്തനു മോടിറയാണ് സംഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം