Entertainment

'ആരാടാ തടയാൻ' എന്ന് വെറുതെ പറഞ്ഞതല്ല; പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

'ആരാടാ തടയാൻ' എന്ന് വെറുതെ പറഞ്ഞതല്ല; പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'എ' എന്നാണ് സിനിമയുടെ പേര്. ജൂലൈ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ലിജോയിട്ട ഒരു ഫെയ്സ്ബുക്ക് കുറിപ്പ് വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാ ആരാടാ തടയാൻ' എന്നായിരുന്നു കുറിപ്പ്. വെറുതെ പറഞ്ഞതായിരിക്കുമെന്ന തരത്തിലും ചർച്ചകൾ സജീവമായിരുന്നു. അതിനിടെയാണ് വ്യക്തത വരുത്തിയുള്ള  ചർച്ചയായിരുന്നു.

ഒരറിയിപ്പുണ്ടാകുന്നതു വരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിർമാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹാഗർ എന്ന സിനിമ പ്രഖ്യാപിച്ച് ആഷിഖ് അബുവും ഫഹദ് ഫാസിൽ സിനിമ പ്രഖ്യാപിച്ച് മഹേഷ് നാരായണനും രംഗത്തെത്തി. പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും പുതിയ സിനിമ പ്രഖ്യാപിച്ചത്.

പുതിയ സിനിമകളുടെ ചിത്രീകരണത്തിന് തടസമില്ലെന്നും എന്നാൽ നിലവിൽ മുടങ്ങിയ ചിത്രങ്ങളുടെ റിലീസിന് ശേഷം മതി പുതിയ ചിത്രങ്ങളുടെ റിലീസെന്നുമാണ് ഫെഫ്കയുടെ നിലപാട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT