Entertainment

'ആരാണീ ലിജോ ജോസ് പെല്ലിശ്ശേരി ...?; ഫാസില്‍ ചോദിച്ചു

'ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?; ഫാസില്‍ ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചത്ര പുരസ്‌കാരത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും ആദരിക്കപ്പെടുമ്പോള്‍ പഴയൊരു ഓര്‍മ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ് ഈ കുറിപ്പില്‍. ആദ്യചിത്രം പൊട്ടി നിന്ന ലിജോയെക്കുറിച്ച് ഫാസില്‍ തന്നോട് ആരാഞ്ഞതിനെക്കുറിച്ച് അഷ്‌റഫ് പറയുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് സ്‌റ്റേറ്റ് അവാര്‍ഡ് .

ഞാന്‍ സെന്‍സര്‍ ബോര്‍ഡ് മെംബറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ 'നായകന്‍' എന്ന ആദ്യ ചിത്രം സെന്‍സര്‍ ചെയ്തതിലൊരാളായിരുന്നു ഞാന്‍.

ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തില്‍ കൂടി എനിക്ക് കാണാന്‍ കഴിഞ്ഞു..

എന്നാല്‍ പടം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

ഇനിയൊരു ഫ്‌ലാഷ് ബാക്ക്..

നിര്‍മ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച് ..
എര്‍ണാകുളത്ത്‌നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാര്‍ എല്ലാവരുമുണ്ടയിരുന്നു.
ഞാനും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ പിന്നില്‍ വന്ന് തട്ടി സംവിധായകന്‍ ഫാസില്‍ പറഞ്ഞു .
' നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ' .

' ശരി ഞാന്‍ വരാം '

തിരികെ പോകും വഴി ഞാന്‍ പാച്ചിക്കായുടെ വീട്ടില്‍ കയറി.

ചായ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു..
'എടാ നിന്നെ വരാന്‍ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല.'
ഒന്ന്‌നിര്‍ത്തി ...എന്നിട്ട്

'ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?
ഷാനു (ഫഹദ് ) ന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. '.

ഞാന്‍ പറഞ്ഞു.
'നല്ലൊരു ഭാവിയുള്ള ടെക്‌നീഷ്യനാണ് ..'

' നിനക്കെങ്ങിനെ അറിയാം...?'

ആദ്യ ചിത്രം സെന്‍സര്‍ ചെയ്ത വിവരവും , അതില്‍ സംവിധായകന്റെ കഴിവുകളും ഞാന്‍ വിവരിച്ചു..

'എന്നിട്ടാണോ പടം എട്ടു നിലയില്‍
പൊട്ടിയത് '

അതെക്കുറിച്ചല്ലല്ലോ ഞാന്‍ പറഞ്ഞത് സംവിധായകന്‍ കഴിവുള്ളവനാണന്ന് ഉറപ്പാ.

അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.

പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന്.

ചിത്രം ബംബര്‍ ഹിറ്റ്..

ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററില്‍ പോയി കണ്ടു...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോള്‍...
മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാന്‍.

ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT