Entertainment

ഇച്ചാക്കയെവച്ച് ഒരു സിനിമപോലും ചെയ്തില്ല; കാരണം വ്യക്തമാക്കി സം​ഗീത് ശിവൻ

ഒന്നിച്ച് ഒരു സിനിമപോലും ചെയ്തിട്ടില്ലെങ്കിലും നല്ല ബന്ധമാണ് ഇരുവരും തമ്മിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സംവിധായകനാണ് സം​ഗീത് ശിവൻ. ഒന്നിച്ച് ഒരു സിനിമപോലും ചെയ്തിട്ടില്ലെങ്കിലും നല്ല ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ ഒന്നിച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സം​ഗീത്. മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം യോദ്ധയ്ക്ക് ശേഷം ഇച്ചാക്കയെ നായകനാക്കിയുള്ള സിനിമ ചെയ്യാനായി ഇരുന്നതാണെന്നും എന്നാൽ അത് നടക്കാതെപോയെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്. കൂടാതെ ഇരുവരുടേയും സൗഹൃദം വ്യക്തമാക്കുന്ന ഓർമകളും പങ്കുവെക്കുന്നുണ്ട്. ഒരിക്കൽ മമ്മൂട്ടിയും കുടുംബവും തന്റെ വീട്ടിൽ വന്ന സമയത്ത് എടുത്ത ചിത്രത്തിനൊപ്പമാണ് അദ്ദേഹം കുറിപ്പ്. 

കുറിപ്പ് വായിക്കാം

ഇച്ചാക്കയ്ക്ക്.. ആദ്യമേ എല്ലാവിധ ജന്മദിനാശംസകളും നേരട്ടെ.. എന്റെ ആദ്യചിത്രം വ്യൂഹം കണ്ടതിനു ശേഷം അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ആദ്യമായി ഇച്ചാക്കയുമായി സംസാരിക്കുന്നത്.പിന്നീട് ഞങ്ങൾ കൂടുതൽ അടുക്കുന്നത് ഒരു ചെന്നൈ യാത്രയിൽ ആണ്. യോദ്ധ സിനിമ റിലീസ് ആയ സമയം.. ഫ്ലൈറ്റിൽ യാത്രക്കായി പുറപ്പെട്ട എന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്യിപ്പിച്ചു, ശേഷം അദ്ദേഹത്തിന്റെ പുതിയ കാറിൽ ആണ് ഞങ്ങൾ യാത്ര തിരിച്ചത്. ഇച്ചാക്ക തന്നെ ആയിരുന്നു ചെന്നൈ വരെ ഡ്രൈവ് ചെയ്തത്. വഴിയോരത്തെ തട്ടുകയിൽ നിന്ന് ആയിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചത്. വളരെ സിംപിൾ ആയ ഒരു മനുഷ്യൻ.

ഞങ്ങൾ തമ്മിൽ ഒരു സിനിമ ചെയ്തിട്ടില്ലെങ്കിലും ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. അദ്ദേഹത്തിന്റെ ഫാമിലി ആയിട്ടും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു.. യാദൃശ്ചികമായി ഇച്ചാക്ക വീട്ടിൽ വരികയും അദ്ദേഹത്തിന്റെയും ഫാമിലിയുടെയും ഒരുപാട് ഫോട്ടോസ് ഞാൻ എടുത്തിട്ടുണ്ട്. അതിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോ ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

ഇന്നും ഞാൻ കേൾക്കുന്ന ചോദ്യമാണ് എന്താണ് ഇച്ചാക്കയെ വെച്ച് ഒരു മൂവി ചെയാത്തത് എന്ന്. യോദ്ധക്ക് ശേഷം ഇച്ചാക്കയെ വെച്ചുള്ള പ്രൊജക്റ്റ്‌ ആയിരുന്നു പ്ലാൻ ചെയ്തത്. രഞ്ജിത്തിനെ ആയിരുന്നു തിരക്കഥ എഴുതാൻ കരുതിയിരുന്നത്., പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ്‌ നടക്കാതെ പോയി. ഇന്നും ഇച്ചാക്കക്ക് പറ്റിയ കഥക്കും കഥാപാത്രത്തിനുമായുള്ള എന്റെ തിരച്ചിൽ തുടരുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം