Entertainment

'ഇടവേളയ്ക്ക് കാരണമുണ്ട്'; ആ കല്യാണ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് ശ്രുതി ഹാസന്‍

ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ കമല്‍ഹാസന്റെ മകള്‍ കൂടിയായ നടി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയില്‍ ചുരുങ്ങിയക്കാലം കൊണ്ട് തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടിയാണ് ശ്രുതിഹാസന്‍. സിനിമയില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് പറന്നുകൊണ്ടിരിക്കുന്നതിനിടെയാണ് താരം അപ്രതീക്ഷിതമായി ഒരു ഇടവേളയെടുത്തത്. ചില സംഗീത പരിപാടികളും ടിവി ഷോകളുമായി മാത്രം ഇവര്‍ ഒതുങ്ങിയിരിക്കുകയാണ്. ഇതിന് കാരണം ഇവര്‍ വിവാഹിതയാകാന്‍ പോകുന്നതാണ് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടന്‍ കമല്‍ഹാസന്റെ മകള്‍ കൂടിയായ നടി.

'ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണല്ലോ'എന്നു കളിയാക്കി ട്വിറ്ററിലുടെയാണ് കല്യാണവാര്‍ത്തയ്ക്ക് ശ്രുതി മറുപടി നല്‍കിയത്. വിവാഹ വാര്‍ത്തയും പങ്കുവെച്ചു കൊണ്ടായിരുന്നു ശ്രുതിയുടെ ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി