Entertainment

ഇട്ടിമാണി മാസാണ്: ലോക്കേഷനില്‍ തരംഗമായി മോഹന്‍ലാല്‍, വീഡിയോ

തൃശൂരില്‍ ഇട്ടിമാണി കേറ്ററിങ് സര്‍വീസ് നടത്തുന്ന കഥാപാത്രമായാണ് പ്രേക്ഷകരുടെ ലാലേട്ടന്‍ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ജിബി- ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. സിനിമയുടെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. കുടുംബപ്രേക്ഷകരെ രസിപ്പിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാകും ചിത്രമെന്ന് സംവിധായകര്‍ പറയുന്നു.

ജിബിയും ജോജുവും തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അച്ഛന്റെയും മകന്റെയും വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു. 

തൃശൂരില്‍ ഇട്ടിമാണി കേറ്ററിങ് സര്‍വീസ് നടത്തുന്ന കഥാപാത്രമായാണ് പ്രേക്ഷകരുടെ ലാലേട്ടന്‍ എത്തുന്നത്. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നഴ്‌സാണ്. 

അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെപിഎസി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്‌റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്