Entertainment

ഇതാണു വിജു പ്രസാദിന്റെ വീട്‌ ! വാടകക്കാരെ  ഒഴിപ്പിച്ച്‌ എല്ലാം സെറ്റു ചെയ്തു 

അടുക്കള, വിജുവിന്റെ മുറി, കുഞ്ഞന്റെ മുറി ഇവയെല്ലാം സെറ്റിട്ടതായിരുന്നു

സമകാലിക മലയാളം ഡെസ്ക്

റിലീസിനും വളരെ കാലം മുൻപ് മുതൽ സമൂഹമാധ്യമങ്ങളിൽ സജീവചർച്ചയായ സിനിമയാണ് ഫഹദ് ഫാസിൽ നായകനായ ട്രാൻസ്. ഏറെക്കാലം കാത്തിരുന്ന് റിലീസിനെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി. ലോക്ക്ഡൗൺ കാലത്ത് മലയാളികൾ ഏറ്റവുമധികം അഭിപ്രായം രേഖപ്പെടുത്തിയ ഒരു ചിത്രം കൂടെയാണ് ട്രാൻസ്.

ഇപ്പോഴിതാ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഫഹദ് താമസിച്ചിരുന്ന വീടിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫഹദ് അവതരിപ്പിച്ച വിജു പ്രസാദ് എന്ന കഥാപാത്രം അനിയനുമൊത്ത് താമസിച്ച വീടിനെ കുറിച്ചുള്ള വിശേഷങ്ങളാണ് കലാസംവിധായകൻ അജയൻ ചാലിശ്ശേരി പങ്കുവച്ചിരിക്കുന്നത്. 

വിജുവിന്റെ കുടുംബപശ്ചാത്തലവും ദുരിതങ്ങളും കുറച്ചു സമയം കൊണ്ട് വരച്ചു കാട്ടാന്‍ ഈ വീട് സഹായിച്ചിട്ടുണ്ട്.  കന്യാകുമാരി കടൽക്കരയോട്‌ ചേർന്നുളള കെട്ടിടത്തിൽ നിന്നും വാടകക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചാണ് വീട് ഒരുക്കിയത്.  അടുക്കള, വിജുവിന്റെ മുറി, അനിയന്റെ മുറി ഇവയെല്ലാം സെറ്റിട്ടതായിരുന്നു.

അജയൻ ചാലിശ്ശേരിയുടെ കുറിപ്പ്

വളരെ ഭംഗിയേറിയ കന്യാകുമാരി കടൽക്കരയോട്‌ ചേർന്നുളള ഒരു പഴയ ശൈലിയിലൂളള
കെട്ടിടത്തിന്റെ മുകൾ നിലയാണു ഇത്‌ .
അതിലെ വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ച്‌ വിജുവിന്റെ വീടായി മാറ്റിയത്‌. അടുക്കള നമ്മൾ അതിൽ സെറ്റ്‌ ചെയ്തതാണു. വിജുവിന്റെ മുറി..അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ used സാധനങ്ങൾ തപ്പിയെടുത്ത്‌ വീട്ടിൽ
നിറക്കുക ആയിരുന്നു. Before after തരത്തിൽ ആണു ഫോട്ടോസ്‌ .വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത്‌ ഉളളത്‌ തന്നെ
അതിന്റെയും പഴയ രൂപവും നമ്മൾ ചെയ്തതും മനസ്സിലാക്കുക.
@trance_movie #productiondesigner ഇനിയുംതുടരും..
TRANCE behind scenes
ട്രാൻസ്‌ / ഒരു സമ്പൂർണ്ണ അൻവർ റഷീദ്‌ ചിത്രം.❤ 2017 to 2020

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്

SCROLL FOR NEXT