Entertainment

ഇതുകൊണ്ടൊക്കെയാണ് മെര്‍സലില്‍ നിന്ന് പുറത്തുപോയത്‌: മനസ് തുറന്ന് ജ്യോതിക

മെര്‍സലില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആയിരുന്നു ജ്യോതികയെ പരിഗണിച്ചത്.

സമകാലിക മലയാളം ഡെസ്ക്

റ്റ്‌ലിയുടെ സംവിധാനത്തില്‍ വിജയ് പ്രധാനവേഷത്തിലെത്തിയ ബിഗ്ബജറ്റ് തമിഴ് ചിത്രമായിരുന്നു മെര്‍സല്‍. ഇതില്‍ ആദ്യം നായികയായി നിശ്ചയ്ച്ചിരുന്നത് നടി ജ്യോതികയെയായിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിക. 

മെര്‍സലില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആയിരുന്നു ജ്യോതികയെ പരിഗണിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്ന് താരം പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നിത്യ മേനോനായിരുന്നു. 

'മെര്‍സലിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ഞാന്‍ ആ ചിത്രം വേണ്ടെന്നു വച്ചു'- ജ്യോതിക പറഞ്ഞു. പുതിയ റിലീസായ രാക്ഷസി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് ഇതെക്കുറിച്ച് ജ്യോതിക മനസ് തുറന്നത്.

ഒരു സിനിമയുടെ വലിപ്പം നിശ്ചയിക്കുന്നത് അതിന്റെ ബജറ്റ് അല്ലെന്നും നടി ജ്യോതിക അഭിപ്രായപ്പെട്ടു. 'ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്. അത് എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. ബിഗ് ബജറ്റ് സിനിമകള്‍ വിട്ട് നേര്‍കൊണ്ട പാര്‍വൈ (ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക്) എന്ന ചിത്രം ചെയ്യുന്ന അജിത്തിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നേര്‍കൊണ്ട പാര്‍വൈ ചെറുതാണ്. എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്' ജ്യോതിക വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

'അമ്മയുടെ ആ ധൈര്യം എനിക്കും കിട്ടി; ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം'

'സീരിയലിലേക്ക് വിളിച്ചിരുന്നു, പക്ഷെ ഞാന്‍ ചെയ്യില്ല'; കാരണം വെളിപ്പെടുത്തി രേണു സുധി

കോഴിക്കോട് ഐഐഎമ്മിൽ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഒഴിവുകൾ, സ്ഥിര ജോലി, മികച്ച ശമ്പളം; മാർച്ച് 10 വരെ അപേക്ഷിക്കാം

ആറുകോടി വരുമാനം കണ്ടെത്തണം; ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

SCROLL FOR NEXT