Entertainment

'ഇതുവരെ കണ്ടതില്‍ വച്ച് നല്ല മനുഷ്യന്‍ ടൊവിനോ'; സിനിമയിലെത്തിയ ശേഷം ജീവിതം മാറിയെന്ന് സംയുക്ത മേനോന്‍

സിനിമയിലെത്തിയ ശേഷം ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിച്ചു

സമകാലിക മലയാളം ഡെസ്ക്

ചുരുക്കം സിനിമകളിലൂടെ മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് സംയുക്ത മേനോന്‍. തീവണ്ടിയിലെ നായികാ വേഷത്തോടെയാണ് സംയുക്ത മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയത്.

അഭിമുഖത്തിനിടെ പ്രിയതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടൊവിനോ തോമസ്, തുടങ്ങിയ സഹതാരങ്ങളെക്കുറിച്ചും താരം തുറന്നു പറഞ്ഞു. തനിക്ക് ജീവിതവും ആത്മവിശ്വാസവും നല്‍കിയ വ്യക്തി ലില്ലി എന്ന സിനിമയുടെ സംവിധായകന്‍ പ്രശോഭ് വിജയനാണെന്നും സംയുക്ത പറയുന്നു. ഇതുവരെ കണ്ടതില്‍ വച്ച് നല്ലൊരു മനുഷ്യന്‍ എന്നാണ് താരം ടൊവിനോയെക്കുറിച്ച് പറഞ്ഞത്.

മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നായ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ ഓഡിഷനില്‍ താനും പങ്കെടുത്തിരുന്നുവെന്ന് താരം പറയുന്നു. ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ശ്യാം പുഷ്‌കരനെ  പരിചയപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഓഡിഷനായിരുന്നു. എന്നാല്‍ ഒരു പക്കാ ഇടുക്കിക്കാരിയാകാന്‍ തനിക്കു കഴിഞ്ഞില്ലെന്ന് തോന്നുന്നുവെന്നും ഉണ്ണിമായ ചേച്ചിയായിരുന്നു തന്നെ വിളിച്ച് സംസാരിച്ചതെന്നും സംയുക്ത പറഞ്ഞു.

സിനിമയിലെത്തിയ ശേഷം ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിച്ചു. മുന്‍പൊക്കെ കുറേ സമയം സംസാരിക്കുന്നതിനിടെ ശ്രദ്ധ മാറുമായിരുന്നു. ഇപ്പോള്‍ അതു മാറി. വേറിട്ടു ചിന്തിക്കാന്‍ തുടങ്ങി. ക്ഷമ കുറവായിരുന്നു, എന്നാല്‍ നല്ലൊരു ശ്രോതാവാകാനും ഇപ്പോള്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT