Entertainment

'ഇതെന്താ അങ്കിള്‍ബണ്ണിന്റെ രണ്ടാം ഭാഗമോ?';  മോഹന്‍ലാലിനെതിരേ ബോഡിഷെയ്മിങ്, ട്രോളുകള്‍

പ്രിയദര്‍ശനൊപ്പം മരക്കാരുടെ വേഷത്തില്‍ കസേരയില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ ടീസറും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം മോഹന്‍ലാലിന് എതിരേയുള്ള ബോഡിഷെയ്മിങ്ങിന് കാരണമായിരിക്കുകയാണ്. പ്രിയദര്‍ശനൊപ്പം മരക്കാരുടെ വേഷത്തില്‍ കസേരയില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇതോടെ മോഹന്‍ലാലിനെ അധിക്ഷേപിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് വരുന്നത്. 

മോഹന്‍ലാലിന്റെ വണ്ണമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. ഇങ്ങനെ ശരീരമുള്ള ഒരാള്‍ എങ്ങനെയാണ് മരക്കാരാനുക എന്നാണ് ചിലരുടെ ചോദ്യം. മോഹന്‍ലാലിന്റെ ശരീരത്തെ വളരെ മോശമായിട്ടാണ് ട്രോളുകളില്‍ ചിത്രീകരിക്കുന്നത്.

അങ്കിള്‍ ബണ്ണിന്റെ രണ്ടാം ഭാഗമാണോ എന്നാണ് ചിലരുടെ ചോദ്യം. മോഹന്‍ലാല്‍ വീല്‍ചെയറില്‍ ഇരിക്കുന്ന രീതിയില്‍ ചിത്രം എഡിറ്റ് ചെയ്താണ് ട്രോള്‍ ഇറക്കുന്നത്. ഇതിനൊപ്പം ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭുവും ബോഡി ഷെയ്മിങ്ങിന് ഇരയാവുന്നുണ്ട്. 

ഇതിനിടെ മോഹന്‍ലാലിന് എതിരേ നടക്കുന്ന പരിഹാസത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഒരാളുടെ ശരീരം വെച്ച് അയാളുടെ അഭിനയം വിലയിരുത്തുന്നത് ശരിയല്ലെന്നും സിനിമ കണ്ടതിന് ശേഷമാണ് ഇത്തരം വിമര്‍ശനങ്ങള്‍ നടത്തേണ്ടത് എന്നുമാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഇതിന് മുന്‍പ് രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനാകും എന്ന വാര്‍ത്തവന്നപ്പോഴും താരത്തിന് എതിരേ പരിഹാസം ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം