Entertainment

ഇതെന്തൊരു ഭംഗി: ജലാശയത്തിനരികില്‍ അതിസുന്ദരിയായി ശ്രിയ ശരണ്‍, ചിത്രങ്ങള്‍

നീലയും വെള്ളയും കലര്‍ന്ന സ്ലീവ്‌ലെസ് ടോപ്പും സ്‌കേര്‍ട്ടും ആണ് വേഷം. ഇതേ പാറ്റേണില്‍ തന്നെയുള്ള ഒരു ഷോളും കൂടെയായപ്പോള്‍ അതിമനോഹരമായി.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രിയ ശരണ്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രി കോഷീവിനെ വിവാഹം കഴിച്ചതിന് ശേഷമാണിത്. 

ഇപ്പോള്‍ താരത്തിന്റെ മനോഹരമായ ചില ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കടല്‍ നീലിമയുടെ പശ്ചാത്തലത്തില്‍ മനോഹരമായ നീലവസ്ത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. ആരാധകരുടെ ഹൃദയം കവരുകയാണ് ശ്രിയ ശരണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍. തിരുവന്തപുരത്തെ അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണിത്.

ഒരു ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ അണിഞ്ഞ ഡിസൈനര്‍ ഡ്രസിന്റെ ചിത്രങ്ങളാണ് ശ്രിയ പങ്കുവച്ചിരിക്കുന്നത്. നീലയും വെള്ളയും കലര്‍ന്ന സ്ലീവ്‌ലെസ് ടോപ്പും സ്‌കേര്‍ട്ടും ആണ് വേഷം. ഇതേ പാറ്റേണില്‍ തന്നെയുള്ള ഒരു ഷോളും കൂടെയായപ്പോള്‍ അതിമനോഹരമായി.

റഷ്യന്‍ വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ താമസിക്കുകയാണ് ശ്രിയ. 2018 മാര്‍ച്ചിലായിരുന്നു ശ്രിയയും ആന്‍ഡ്രേയും തമ്മിലുള്ള വിവാഹം. വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ശ്രിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT