Entertainment

'ഇത് ആണിന്റെ ലോകമല്ല, പെണ്ണിന്റേം അല്ല, ഇത് കഴിവിന്റെ ലോകാണ്'; മേരിക്കുട്ടിയുടെ ട്രെയ്‌ലര്‍

വ്യത്യസ്ത കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാറുള്ള ജയസൂര്യ ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന് ഉറപ്പാണ് ട്രെയ്‌ലര്‍ തരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഞാന്‍ മേരിക്കുട്ടിയുടെ ട്രെയ്‌ലര്‍ പുറത്ത്. ട്രാന്‍സ് വുമണായി ജയസൂര്യ എത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. അഞ്ച് ട്രാന്‍സ് വിമന്‍സ് ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. വ്യത്യസ്ത കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാറുള്ള ജയസൂര്യ ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന് ഉറപ്പാണ് ട്രെയ്‌ലര്‍ തരുന്നത്. 

ശരീര ഭാഷകൊണ്ടും പെരുമാറ്റംകൊണ്ടും ശബ്ദം കൊണ്ടും മേരിക്കുട്ടിയായി മാറാന്‍ ജയസൂര്യക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആര്‍ടിസ്റ്റുകളിലൊരാളായ രഞ്ജു രഞ്ജിമാര്‍, ഐ.ടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവര്‍ത്തക ശീതള്‍, നിയമോപദേശകയായ റിയ എന്നിവര്‍ ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. 

സുരാജ് വെഞ്ഞാറമൂട്, ജുവല്‍ മേരി, അജു വര്‍ഗീസ്, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. അതിനാല്‍ മേരിക്കുട്ടിയെക്കുറിച്ച് മികച്ച പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ജൂണ്‍ 15 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!