Entertainment

ഇത് കാവിലെ ഭഗവതി തന്നെയെന്ന് ആരാധകര്‍; മഞ്ജുവിന്റെ പുതിയ ലുക്ക് സൂപ്പര്‍ഹിറ്റ്

നൃത്തവേഷത്തിൽ അതിസുന്ദരിയായ മഞ്ജുവിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നൃത്തവേഷത്തിൽ അതിസുന്ദരിയായ മഞ്ജുവിന്റെ ചിത്രം കണ്ട് 'ഇത് കാവിലെ ഭ​ഗവതി തന്നെ'യാണെന്നാണ് ആരാധകരുടെ കമന്റുകൾ. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലേതാണ് മഞ്ജു പങ്കുവച്ച പുതിയ ചിത്രം.

സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മഞ്ജുവിനൊപ്പം കാളിദാസ് ജയറാമും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ജാക്ക് ആൻഡ് ജിൽ എന്ന ഹാഷ്ടാ​ഗോടെയാണ് മഞ്ജു ഫോട്ടോ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കകം പതിനായിരകണക്കിന് ആളുകളാണ് ചിത്രകത്തിന് ലൈക്കടിച്ചിരിക്കുന്നത്. മനം മയക്കുന്ന സൗന്ദര്യമെന്നും പ്രതിമ പോലെ എന്നുമെല്ലാമാണ് കമന്റിലെ വിശേഷണങ്ങൾ. പഴയ മഞ്ജു തിരിച്ചെത്തുന്നു എന്നും കണന്റുകളിൽ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT