Entertainment

'ഇത് ഞങ്ങളുടെ ജീവിതത്തിന് മുന്നില്‍ പിടിച്ച കണ്ണാടി'; മേരിക്കുട്ടിയുടെ വീഡിയോ കണ്ട് കരഞ്ഞെന്ന് അഞ്ജലി അമീര്‍

ഈ മാസം 15 നാണ് ചിത്രം റിലീസിന് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ട്രാന്‍സ് വിമണായിട്ടാണ് ജയസൂര്യ എത്തിയിരിക്കും. ട്രാന്‍ജെന്‍ഡര്‍ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം. പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നടി അഞ്ജലി അമീര്‍.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞെന്നും തങ്ങളുടെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ കണ്ണാടിയിലൂടെ കാണുന്നതായിട്ടാണ് തോന്നിയതെന്നുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഞ്ജലി പറഞ്ഞു. 'മേരിക്കുട്ടിയിലെ വീഡിയോ കണ്ടപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഞങ്ങളോരുത്തരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു. എന്തോ ജയേട്ടനോട് ഇഷ്ടം ഒരു പാട് കൂടി ഒപ്പം രഞ്ജിത്തേട്ടനോടും... ഒത്തിരി ആകാംക്ഷയോടെ കാത്തിരിക്കുന്നു ജൂണ്‍ 15 നായ്. എന്റെ എല്ലാ വിധ ആശംസകളും മേരിക്കുട്ടിയുടെ എല്ലാ ക്രൂവിനും' അഞ്ജലി കുറിച്ചു. 

പെണ്ണിന്റെ വേഷത്തിലുള്ള ജയസൂര്യയുടെ ലുക്ക് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഈ മാസം 15 നാണ് ചിത്രം റിലീസിന് എത്തുന്നത്. വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകളാണ് മേരിക്കുട്ടിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ലോകശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രം പേരന്‍മ്പിലെ നായികയാണ് അഞ്ജലി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ജനശതാബ്ദിക്ക് ഇനി പ്രിയദര്‍ശിനി കണക്ഷന്‍; രാവിലെ 5.30ന് മലപ്പുറത്തു നിന്ന് സര്‍വീസ്

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

'ജെൻസി വിജയം', ​ഗത്യന്തരമില്ലാതെ ധർമേന്ദ്ര പ്രധാന്റെ രാജി, സമരം അവസാനിപ്പിച്ച് 'പാറ്റകൾ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ