Entertainment

'ഇത് മൂന്നാമത്തെ ശ്രമമാണ്, പറന്ന കിളിയെ കൂട്ടിലാക്കിയിട്ടേയുള്ളൂ'; ആരാധകന് ആശംസയുമായി പൃഥ്വിരാജ്

കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളി പോയി എന്ന് പറഞ്ഞ ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനി ആദ്യമായി നിര്‍മിക്കുന്ന നയന്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വ്യത്യസ്ത പ്രമേയത്തില്‍ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളി പോയി എന്ന് പറഞ്ഞ ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി സിനിമ കണ്ടാല്‍ പോയ കിളി തിരിച്ചു വരും എന്നായിരുന്നു താരത്തിന്റെ ഉപദേശം. 

എന്നാല്‍ രണ്ടാമത് കണ്ടിട്ടും കിളി തിരിച്ചു വന്നില്ലെന്നും പറന്നുപോയ കിളിയെ പിടിച്ച് കൂട്ടിലിടാന്‍ മൂന്നാമത് സിനിമ കാണാന്‍ ഇറങ്ങിയിരിക്കുകയാണ് ഒരു ആരാധകന്‍. പൃഥ്വിരാജിനെ ടാഗ് ചെയ്ത് ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് എത്തിയത്. 'പറന്ന കിളിയെ തിരിച്ചുവിളിക്കാന്‍ പോയതാ, കിളി പിന്നെയും പറന്നു. ഇത് മൂന്നാമത്തെ ശ്രമം ആണ്. പറന്ന കിളിയെ പിടിച്ച് കൂട്ടിലാക്കും.' തന്റെ വാക്ക് ശിരസ്സാ വഹിച്ച് വീണ്ടും സിനിമയ്ക്ക് പോയ ആരാധകന് താരം വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ജാസിറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് വിജയാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. എന്തായാലും ആരാധകന്റെ ഡെഡിക്കേഷനും താരത്തിന്റെ ആശംസയ്ക്കും കൈ അടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

കേരളത്തിലാദ്യമായി ശരിഅത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിം വരുന്നു; പാട്ടുണ്ടാവില്ല, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍; വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ വിപണിയില്‍

സംസ്ഥാനത്ത് കാലവര്‍ഷം എത്തി, അറബിക്കടലില്‍ ചക്രവാതച്ചുഴി; അതിശക്തമഴ മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

SCROLL FOR NEXT